ആമിര്‍ ഖാൻ തുടങ്ങികൊടുത്തു. ബാക്കിയുള്ളവർ പുറകെ വന്നു ചേർന്നു.
1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആറാമത്തെ ഇന്ത്യന്‍ ചിത്രമാണ് ഷാരൂഖ് ഖാന് നായകനായ ജവാന്
100 കോടി, 200 കോടി ക്ലബ്ബുകളൊക്കെ വിസ്മയമായിരുന്ന ഒരു കാലം ഇന്ത്യന്‍ സിനിമയ്ക്ക് ഉണ്ടായിരുന്നു.
ഇന്ത്യന്‍ സിനിമയെ ആദ്യമായി 500, കോടി, 1000 കോടി ക്ലബ്ബുകളിലേക്ക് കൈപിടിച്ച് നടത്തി വഴികാട്ടിയായത് ബോളിവുഡ് സിനിമ ആണ്.
എന്നാല്‍ തെന്നിന്ത്യന്‍ സിനിമയ്ക്ക് മൊത്തത്തില്‍ നേട്ടമായി മാറിയത് രാജമൌലി ബാഹുബലി ഫ്രാഞ്ചൈസിയുമായി എത്തിയതോടെയാണ് .
രാജ്യത്തെ സിനിമാവ്യവസായം തകൃതിയായി നിന്ന ഒരു കാലത്താണ് കൊവിഡ് മഹാമാരി എത്തിയത്.
സിനിമാ തിയറ്ററുകള്‍ മാസങ്ങള്‍ അടഞ്ഞുകിടന്ന ആ കാലത്തുനിന്ന് കരകയറാന്‍ സിനിമ വിനോദ വ്യവസായം നന്നേ പണിപ്പെട്ടു.
തെന്നിന്ത്യന്‍ ചിത്രങ്ങളാണ് ഈ സമയത്ത് ആദ്യം തിയറ്ററുകളിലേക്ക് ആളെ എത്തിച്ചത്.
ഷാരൂഖ് ഖാന്റെ പഠാന് എന്ന വന്‍ വിജയത്തിലൂടെ ബോളിവുഡിനെ ട്രാക്കില്‍ എത്തിച്ചത്.
ഇപ്പോഴിതാ തുടര്‍ച്ചയായ രണ്ടാം ചിത്രവും 1000 കോടി ക്ലബ്ബില്‍ എത്തിച്ചിരിക്കുകയാണ് കിംഗ് ഖാന്.
ഇന്ത്യന്‍ സിനിമയിലെ 1000 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ഇന്ത്യന്‍ സിനിമയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആറാമത്തെ ചിത്രമാണ് ഷാരൂഖ് ഖാന് നായകനായ ജവാന്.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍മ്പാണ് ആമിര്‍ ഖാന് നായകനായ ബയോഗ്രഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമ ചിത്രം ദംഗല്‍ ഇറങ്ങുന്നത്.
ദംഗല്‍ 1000 കോടി ക്ലബ്ബില്‍ എത്തിച്ച് ആമിര്‍ ഖാന് തുടങ്ങിവച്ച ക്ലബ്ബ് ആണിത്.
തൊട്ടടുത്ത വര്‍ഷം രാജമൌലിയുടെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ബാഹുബലി 2 ഉും 1000 കോടി ക്ലബ്ബില്‍ എത്തി.
കൊവിഡ് കാലത്തിന് ശേഷമാണ് ഇന്ത്യന്‍ സിനിമ വീണ്ടും ഈ നേട്ടത്തില്‍ എത്തുന്നത്.
2022 ല്‍ രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങള്‍. രാജമൌലിയുടെ തന്നെ ആര്‍ആര്‍ആറും പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് നായകനായ കെജിഎഫ് 2 ഉും ആണ് കൊവിഡ് കാലത്തിന് ശേഷം ഈ നേട്ടത്തില്‍ എത്തുന്നത്.
പിന്നീട് ഈ വര്‍ഷം രണ്ട് ഷാരൂഖ് ഖാന് ചിത്രങ്ങളും ഈ നേട്ടം കൈവരിച്ചു.
ജനുവരിയിലെത്തിയ പഠാനും ഈ മാസം എത്തിയ ജവാനും. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും മൂന്ന് ചിത്രങ്ങള്‍ വീതമാണ് നിലവില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നത്.