ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലുമായുള്ള മത്സരവുമായി ഫ്ളിപ്കാർട്ടിന്റെ ഈ വർഷത്തെ ഗ് ബില്യൺ വിൽപനയ്ക്കു ഉടൻ തുടക്കമാകും.
മൊബൈലുകൾക്കു ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില നൽകുമെന്ന് ഫ്ളിപ്കാർട്ട് പറയുന്നു.
സ്‌മാർട്ട്‌ഫോണുകളുടെ വിവിധ ഡീലുകളുടെയും കിഴിവുകളുടെയും ടീസർ നൽകാൻ ഫ്ലിപ്കാർട് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. Coming Soon എന്നല്ലാതെ കൃത്യമായ തീയതി നൽകിയിട്ടില്ലെങ്കിലും വിൽപ്പന ഒക്ടോബർ 10 മുതലായിരിക്കും ആരംഭിക്കുക.
വിൽപ്പന സമയത്ത് കുറഞ്ഞ വിലയിൽ വിൽക്കുന്ന സ്‌മാർട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്‌ക്ക് മുന്നോടിയായി ഫ്ലിപ്പ്കാർട്ട് സൃഷ്‌ടിച്ച മൈക്രോസൈറ്റിൽ അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്. പക്ഷേ ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് വിലകളുടെ അവസാന അക്കം മാത്രമാണ് വെളിപ്പെടുത്തിയിരിക്കുന്നത് - ഇവ വിൽപ്പന ദിനത്തിനോടു അടുപ്പിച്ച് ആയിരിക്കും ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തുന്നത്.
ഗൂഗിൾ പുറത്തിറക്കിയ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നായ ഗൂഗിൾ പിക്‌സൽ 7 ഫ്ലിപ്കാർട് വഴി മാത്രമായിരിക്കും ലഭിക്കുക എന്നത് ഗൂഗിൾ സ്മാർട്ട്‌ഫോൺ ആരാധകരെ ഫ്ലിപ്കാർടിലേക്ക് ആഗർഷിക്കും.
വിവിധ കമ്പനികളുടെ വിവിധ മോഡലുകളുടെ അവതരണവും സെയ്ലിനോടനുബന്ധിച്ചു ഉണ്ടായിരിക്കും. സെപ്റ്റംബർ 27 നു മോട്ടറോളയും, 29നു വിവോയും 30നും ഇന്‍ഫിനിക്സും ഒക്ടോബർ 2നും 3നും നത്തിങും സാംസങും അവരുടെ പുതിയ മോഡലുകളുടെ ആകർഷകമായ വില പ്രഖ്യാപനം നടത്തും. എന്നുവരെയാണ് സെയ്ൽ ഉണ്ടായിരിക്കുകയെന്ന സൂചന ഫ്ലിപ്കാർട് നൽകിയിട്ടില്ല.
സ്‌മാർട്ട്‌ഫോണുകൾക്ക് മാത്രമല്ല ലാപ്‌ടോപ്പുകൾ, വീട്ടുപകരണങ്ങൾ, അടുക്കള ആക്‌സസറികൾ, വസ്ത്രങ്ങൾ, ഷൂസ് തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് ഡീലുകൾ ബാധകമായിരിക്കും.
10 ശതമാനം അധിക കിഴിവുകൾ വിൽപ്പനയ്ക്കിടെ നൽകുമെന്ന് ഫ്ലിപ്പ്കാർട്ട് ഉറപ്പ് പറയുന്നു. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്ക് കാർഡുകൾക്കൊപ്പം ആയിരിക്കും ഓഫറുകൾ വരുന്നത്.
Allen Solly, US Polo Assn. jockey, US Polo Assn., Nike, Puma, Van Heusen എന്നീ വസ്ത്ര ബ്രാൻഡുകൾ ബിഗ് ബില്യൺ ഡേ സെയിലിൽ ആവേശകരമായ ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ പലചരക്ക് ഉൽപ്പന്നങ്ങൾക്കുംമികച്ച ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നു.