Kunu kune lyrics (Yodha [1992]) | കുനു കുനെ (യോദ്ധ) | Malayalam Evergreen Songs | Mohanlal Hits

Easy PSC
0

Kunu Kune (കുനുകുനെ ചെറു കുറുനിരകള്‍)



ചിത്രം: യോദ്ധ (1992)
സംവിധാനം: സംഗീത്‌ ശിവന്‍
അഭിനേതാക്കള്‍:
മോഹന്‍ലാല്‍, ജഗതി, മധുബാല, ഉര്‍വ്വശി
സംഗീതം: എ.ആര്‍.റഹ്മാന്‍
ഗാനരചന: ബിച്ചു തിരുമല
ആലാപനം:കെ.ജെ.യേശുദാസ്‌, സുജാത മോഹൻ



 കുനുകുനെ ചെറു കുറുനിരകള്‍ 

ചുവടിടും കവിളുകളില്‍

നനുനനെ നഖപടമെഴുതും

സുമശര വിരലുകളില്‍

ഒരു പൂ വിരിയും ഒരു പൂ കൊഴിയും

കുളിരവിടൊഴുകി വരും

മനസ്സും മനസ്സും മധുരം നുകരും

 അസുലഭ ശുഭനിമിഷം

ഇനിയൊരു ലഹരി തരു..

ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ 

കരളിന് കളിരല പണിതു തരു..


കുനുകുനെ ചെറു കുറുനിരകള്‍ 

ചുവടിടും കവിളുകളില്‍

നനു നനെ നഖപടമെഴുതും 

സുമശര വിരലുകളില്‍

മുഖവും മെയ്യും ഊടും പാവും മൂടും..ആഹാ..

വഴിയോരത്തെ വേലപ്പൂവേ നാണം..ഓഹോഹോ

ഇരുവാലന്‍ പൂങ്കിളിയേ..

ഇത്തിരിറ്റ സ്വപ്നമിട്ട മിഴിയില്‍

ഇണയേ തേടും ദുരിശം 

മുത്തമിട്ടു വച്ചതെന്തിനരിശം

ശില്‍പ്പമെന്‍ മുന്നില്‍ 

ശില്‍പ്പി എന്‍ പിന്നില്‍

ശില്‍പ്പശാല നെഞ്ചകങ്ങളില്‍..

കുനുകുനെ ചെറു കുറുനിരകള്‍ 

ചുവടിടും കവിളുകളില്‍

നനുനനെ നഖപടമെഴുതും 

സുമശര വിരലുകളില്‍

ഒരു പൂ വിരിയും ഒരു പൂ കൊഴിയും 

കുളിരവിടൊഴുകി വരും

മനസ്സും മനസ്സും മധുരം നുകരും

 അസുലഭ ശുഭനിമിഷം

ഇനിയൊരു ലഹരി തരു..

ഇഴുകിയ ശ്രുതി പകരു

ഹിമഗിരി ശിഖരികളേ.. 

കരളിന് കളിരല പണിതു വരു

ഹോഹോഹോ ..

ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും..ഊ ഉം

ശശികാന്തക്കല്ലായി പോയെന്‍ മാനസ് 

തുളസി തീര്‍ത്ഥം കിനിയും

ഗംഗ കൊണ്ടു കൊണ്ട വച്ച ശിഖരം 

ഉണരും നേപ്പാള്‍ നഗരം

കൊണ്ടു തന്നു നിന്നെ ഇന്നു പകരം

സ്വര്‍ഗ്ഗമീ ബന്ധം..

സ്വന്തമീ ബന്ധം

സുന്ദരം ജന്മ സംഗമം..

കുനുകുനെ ചെറു കുറുനിരകള്‍ 

ചുവടിടും കവിളുകളില്‍

നനുനനെ നഖപടമെഴുതും 

സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും 

കുളിരവിടൊഴുകി വരും

മനസ്സും മനസ്സും മധുരം നുകരും 

അസുലഭ ശുഭ നിമിഷം

ഇനിയൊരു ലഹരി തരു..

ഇഴുകിയ ശ്രുതി പകരു

ഹിമഗിരി ശിഖരികളേ 

കരളിനു കളിരല പണിതു തരു

കുനു കുനെ ചെറു കുറുനിരകള്‍ 

ചുവടിടും കവിളുകളില്‍

ചുവടിടും കവിളുകളില്‍..

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !