LEO - Badass Lyric | Thalapathy Vijay | Lokesh Kanagaraj | Anirudh Ravichander
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ലിയോയിലെ സെക്കൻഡ് സിങ്കിൾ പുറത്തിറങ്ങി. 'Badass' എന്ന പാട്ടിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.
വിഷ്ണു ഇടവാൻ രചന നിർവഹിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും, ഗാനം ആലപിച്ചിരിക്കുന്നതും അനിരുദ്ധ് ആണ്. വിജയിയുടെ കഥാപാത്രം എന്താണ് എന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഗാനം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. തൃഷയാണ് നായികയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് തൃഷയും വിജയിയും ഒന്നിക്കുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.