നടൻ ധ്യാൻ ശ്രീനിവാസന്റെ വരാനിരിക്കുന്ന റൊമാന്റിക് കോമഡി ചിത്രമായ നദികളിൽ സുന്ദരി യമുനയുടെ ട്രെയിലർ പുറത്തിറങ്ങി, ഇത് ഇൻറർനെറ്റിൽ വൻ തിരക്കാണ് ഉണ്ടാക്കുന്നത്.
സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.
അജുവും ധ്യാനും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ച കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി എന്നിവയ്ക്ക് സമാനമായി ഒരു കോമഡി ഡ്രാമയായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.