ഷെയ്ൻ നിഖം, ആൻറണി വർഗീസ്, നീരജ് മാധവ്, മഹിമ നമ്പ്യാർ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് RDX. കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് ആണ്. ഈ സിനിമയിലെ ഒരു കിടിലൻ വൈറൽ പാട്ട് ആണ് നീല നിലവേ എന്നു തുടങ്ങുന്ന പാട്ട്. നീല നിലവേ എന്ന പാട്ടിന്റെ വരികൾ നിങ്ങൾക്ക് ഇവിടെ ലഭിക്കും. മനു മൻജിത്തിന്റെ വരികൾക്ക് സാം CS ആണ് സംഗീതം പകർന്നിരിക്കുന്നത്. കപിൽ കപിലൻ ആണ് ഈ പാട്ട് മനോഹരമായി പാടിയിരിക്കുന്നത്.
നീല നിലവേ നിനവിലഴകേ
താരമരികെ വിരിയും ചിരിയെ
പാറി ഉയരാം ചിറകിനലയാൽ
തോന്നലുണരും മനസിൽ വെറുതെ
താനെ മാറിയെൻ ലോകവും
നിന്റെ ഓർമയാലേ
നൂറു പൊൻ കിനാവിന്നിതാ
മിന്നി എന്നിലാകെ
നീ തൂവൽ പോലെ കാറ്റിൽ
വന്നെൻ നെഞ്ചിൽ തൊട്ടില്ലേ
ജീവനേ
നീല നിലവേ നിനവിലഴകേ
താരമരികെ വിരിയും ചിരിയെ
പാറി ഉയരാം ചിറകിനലയാൽ
തോന്നലുണരും മനസിൽ വെറുതെ
രാവു പുലരാൻ കാത്തു കഴിയും
നിന്നെ ഒന്നു കാണാനായ്
ദൂരെ ഇരുളിൽ മഞ്ഞു കനവിൽ
എന്നെ തേടിയില്ലേ നീ
ഓരോ വാക്കിലും നീളും നോക്കിലും
പൂന്തേൻ തുള്ളികൾ നിറയെ പൊഴിയെ
എന്തെ ഇങ്ങനെ മായാ ജാലമോ
എന്നെ തന്നെ ഞാൻ എവിടെ മറന്നോ
എന്നിഴലായി രാന്നിഴലായി നീയില്ലേ
നീല നിലവേ നിനവിലഴകേ
താരമരികെ വിരിയും ചിരിയെ
പാറി ഉയരാം ചിറകിനലയാൽ
തോന്നലുണരും മനസിൽ വെറുതെ