Poojabimbam mizhithurannu
Lyricist(s): Kaithapram
Music: Ouseppachan
Singer(s): K. S. Chithra, K. J. Yesudas
Movie: Harikrishnans (1998)
Starring: Mohanlal, Mammootty, Juhichawla,
പൂജാബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ...
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ
ചന്ദ്രനുണര്‍ന്നൂ
മംഗളയാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം
ചന്ദ്രനും സ്വന്തം
സന്ധ്യേനീയിന്നാര്‍ക്കു സ്വന്തം
പൂജാബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ...
എന്തിനു സന്ധ്യേ നിന്മിഴിപ്പൂക്കള്‍
നനയുവതെന്തിനു വെറുതേ
ആയിരമായിരം കിരണങ്ങളോടേ
ആശിര്‍വ്വാദങ്ങളോടേ
സൂര്യവസന്തം ദൂരെയൊഴിഞ്ഞു
തിങ്കള്‍ത്തോഴനുവേണ്ടി
സ്വന്തം തോഴന്നുവേണ്ടി
പൂജാബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ...
ആ…
സ്വയംവരവീഥിയില്‍
നിന്നേയും തേടി
ആകാശതാരകള്‍ ഇനിയും വരും
നിന്‍റെ വര്‍ണ്ണങ്ങളെ
സ്നേഹിച്ചു ലാളിക്കാന്‍
ആര്‍ഷാഢ മേഘങ്ങളിനിയും വരും
എങ്കിലും സന്ധ്യേ …
നിന്നാത്മഹാരം നിന്നെ മോഹിക്കുമെന്‍
ഏകാന്ത സൂര്യനുനല്‍കൂ
ഈ രാഗാര്‍ദ്രചന്ദ്രനെ മറക്കൂ
പൂജാബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ...
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ
ചന്ദ്രനുണര്‍ന്നൂ
മംഗളയാമം തരിച്ചു നിന്നൂ