ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ലിയോയിലെ സെക്കൻഡ് Trailer പുറത്തിറങ്ങി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. തൃഷയാണ് നായികയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് തൃഷയും വിജയിയും ഒന്നിക്കുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.