വാവാവോ വാവേ
വന്നുമ്മകള്‍ സമ്മാനം
ഇങ്കു തരാന്‍ മേലേ
തങ്ക നിലാ കിണ്ണം
കുനു കുനെ നിന്‍
ചെറു മറുകില്‍
ചാര്‍ത്താം ചന്ദനം
പൊന്നിന്‍ പാദസരങ്ങള്‍
പണിഞ്ഞു തരുന്നത്
തൂ മിന്നല്‍ തട്ടാന്‍
വാവാവോ വാവേ
വന്നുമ്മകള്‍ സമ്മാനം
ഇങ്കു തരാന്‍ മേലേ
തങ്ക നിലാ കിണ്ണം
കുനു കുനെ നിന്‍
ചെറു മറുകില്‍
ചാര്‍ത്താം ചന്ദനം
പൊന്നിന്‍ പാദസരങ്ങള്‍
പണിഞ്ഞു തരുന്നത്
തൂ മിന്നല്‍ തട്ടാന്‍
ഒരു കുമ്പിള്‍ പൈമ്പാലേ
കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞി കുറി മുണ്ടേ
ഉടുക്കാനും വേണ്ടൂ
ഒരു കുമ്പിള്‍ പൈമ്പാലേ
കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞി കുറി മുണ്ടേ
ഉടുക്കാനും വേണ്ടൂ
കണ്ണനുണ്ണീ നിന്നെ നോക്കീ
കണ്ണു വെയ്ക്കും നക്ഷത്രം
നാവോറു പാടിയുഴിഞ്ഞു തരൂ
എന്‍ നാടന്‍ പുള്ളുവനെ
വാവാവോ വാവേ
വന്നുമ്മകള്‍ സമ്മാനം
ഇങ്കു തരാന്‍ മേലേ
തങ്ക നിലാ കിണ്ണം
കുനു കുനെ നിന്‍
ചെറു മറുകില്‍
ചാര്‍ത്താം ചന്ദനം
പൊന്നിന്‍ പാദസരങ്ങള്‍
പണിഞ്ഞു തരുന്നത്
തൂ മിന്നല്‍ തട്ടാന്‍
ഒരു കുഞ്ഞിക്കാലല്ലേ
കളം തീര്‍ത്തു മണ്ണില്‍
നറുവെണ്ണക്കുടമല്ലേ
ഉടയ്ക്കുന്നു കള്ളന്‍
ഒരു കുഞ്ഞിക്കാലല്ലേ
കളം തീര്‍ത്തു മണ്ണില്‍
നറുവെണ്ണക്കുടമല്ലേ
ഉടയ്ക്കുന്നു കള്ളന്‍
ആട്ടുതൊട്ടില്‍ പാട്ടു മൂളി
കൂട്ടിരിക്കാം കുഞ്ഞാവേ
നെഞ്ചിനകത്തു കിടന്നുറങ്ങൂ
മായപ്പൊൻമൈനേ
വാവാവോ വാവേ
വന്നുമ്മകള്‍ സമ്മാനം
ഇങ്കു തരാന്‍ മേലേ
തങ്ക നിലാ കിണ്ണം
കുനു കുനെ നിന്‍
ചെറു മറുകില്‍
ചാര്‍ത്താം ചന്ദനം
പൊന്നിന്‍ പാദസരങ്ങള്‍
പണിഞ്ഞു തരുന്നത്
തൂ മിന്നല്‍ തട്ടാന്‍