സാംസങ് ഗാലക്സി S21 FE 5G - ഇനി ഇത് വാങ്ങാമോ?

Easy PSC
0

സാംസങ് ഗാലക്സി S21 FE 5G 2022 ജനുവരി 07 ന് പുറത്തിറങ്ങിയ ഒരു മീഡിയം ലെവൽ സ്മാർട്ട് ഫോൺ ആണ്. ഇപ്പോഴും ഇത് വാങ്ങുന്നതിൽ കാര്യം ഉണ്ടോ? എന്താണ് ഈ ഫോണിന്റെ സ്പെസിഫിക്കേഷൻസ്? നമുക്കൊന്ന് പരിശോധിക്കാം.

2022 ജനുവരി 04 ന് സാംസങ് അനൗൺസ് ചെയ്യുകയും 2022 ജനുവരി 07 ന് പുറത്തിറക്കുകയും ചെയ്ത ഫോൺ ആണ് സാംസങ് ഗാലക്സി S21 FE 5G. 7.9 mm തിക്ക്നെസിൽ 177 g ഭാരം ആണ് സാംസങ് ഗാലക്സി S21 FE 5G ന് വരുന്നത്. ആൻഡ്രോയിസ് 12 വേർഷനിൽ വരുന്ന ഈ ഫോണിന് ആൻഡ്രോയിഡ് 13 ന്റെ അപ്ഡേഷനും ലഭിക്കും. സാംസങ്ങിന്റെ One UI 5.1 ആണ് കരുത്ത് പകരുന്നത്.

5G സപ്പോർട്ട് ചെയ്യുന്ന ഫോണാണ് സാംസങ് ഗാലക്സി S21 FE 5G. അലൂമിനിയം ഫെയിമിൽ പ്ലാസ്റ്റിക് ബാക്കോടെ വരുന്ന ഈ ഫോണിൽ ഗോറില്ല ഗ്ലാസ് വിക്റ്റസ് പ്രതിരോധവും ഉണ്ട്. 6.4 ഇഞ്ചാണ് സ്ക്രീൻ സൈസ്. ഡൈനാമിക് AMOLED 2X സ്ക്രീനിന് 120Hz ന്റെ റീ ഫ്രഷ് റേറ്റും ഉണ്ട്. ആൾവെയ്സ് ഓൺ ഡിസ്പ്ലേ ആണ്.  ഡ്യൂവൽ സിം സപ്പോർട്ട് ചെയ്യുന്ന ഈ ഫോണിൽ lP68 ഡസ്റ്റ്/വാട്ടർ പ്രതിരോധ സപ്പോർട്ടും ഉണ്ട്. 

വേർഷൻ 1 ന് Qualcomm SM8350 Snapdragon 888 5G (5 nm) ചിപ്പ്സെറ്റ് വരുമ്പോൾ വേർഷൻ 2 ന് Exynos 2100 (5 nm) ചിപ്പ്സെറ്റ് ആണ് സാംസങ് ഗാലക്സി S21 FE 5G ന് വരുന്നത്.  ഈ പവ്വർഫുൾ ഫോണിന് കരുത്ത് പകരുന്ന CPU വേർഷൻ 1 ന് Octa-core (1x2.84 GHz Cortex-X1 & 3x2.42 GHz Cortex-A78 & 4x1.80 GHz Cortex-A55) ഉം വേർഷൻ 2 ന് Octa-core (1x2.9 GHz Cortex-X1 & 3x2.80 GHz Cortex-A78 & 4x2.2 GHz Cortex-A55) ഉം ആണ്. വേർഷൻ 1 ൽ Adreno 660 ഉം വേർഷൻ 2 ൽ Mali-G78 MP14 ഉം GPU ആണ്.

മെമ്മറിയുടെ കാര്യത്തിൽ 4 വേരിയൻറ് ആണ് സാംസങ് ഗാലക്സി S21 FE 5G ന് വരുന്നത്. 128GB 6GB RAM, 128GB 8GB RAM, 256GB 6GB RAM, 256GB 8GB RAM എന്നിങ്ങനെ 4 വേരിയന്റുകൾ.

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ക്യാമറ. 3 ക്യാമറ സെറ്റ്അപ്പ് ആണ് പിൻ ഭാഗത്ത് വരുന്നത്. 12 MP യുടെ 26mm വൈഡ് ആംഗിൾ ലെൻസും 8 MP യുടെ 76mm ടെലഫോട്ടോ 3x സൂം ലെൻസും 12 MP യുടെ 123° അൾട്രാ വൈഡ് ആംഗിൾ ലെൻസും ഫോട്ടോ / വീഡിയോ പ്രേമികളെ സാംസങ് ഗാലക്സി S21 FE 5G നോട് ആകർഷിക്കുന്നു. 4k വിഡിയോ സപ്പോർട്ട് ചെയ്യുന്ന ഈ ഫോണിൽ gyro-EIS സപ്പോർട്ടും ഉണ്ട്. 

സെൽഫി ക്യാമറക്ക് കരുത്ത് പകരുന്നത് 32 MP യുടെ 26mm വൈഡ് ആംഗിൾ ക്യാമറയാണ്. സെൽഫി ക്യാമറയിലും 4k gyro-EIS സപ്പോർട്ട് ഉണ്ട്.

3.5 mm ആഡിയോ ജാക്ക് ഇല്ലാത്ത ഈ ഫോണിൽ 32bit/384Hz Audio ആണ് ഉള്ളത്. USB ടൈപ്പ് C ആണ് വരുന്നത്, OTG സപ്പോർട്ടും ഉണ്ട്.

ഫിങ്ങർ പ്രിന്റ് സെൻസർ (under display, optical), ആസ്സലറോ മീറ്റർ, ഗൈറോ, പ്രോക്സിമിറ്റി, കോംബസ് ബിക്സ്ബൈ നാച്ചുറൽ ലാംഗേജ് കമാൻഡ് ആൻഡ് ഡിക്റ്റാക്ഷൻ, സാംസങ്ങ് പേയ്, (Visa, MasterCard certified) സാംസങ്ങ് Dex (desktop experience support) തുടങ്ങിയ സെൻസറുകൾ ഈ ഫോണിനെ മികവുറ്റതാക്കുന്നു. 4500 mAh ന്റെ നോൺ-റീമൂവബൾ ലിഥിയം-അയൺ ബാറ്ററിയാണ് വരുന്നത്. 25 W ന്റെ വയേർഡ് ചാർജിങ്ങും 15 W ന്റെ വയർലെസ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്നു.

നാല് കളർ വേരിയന്റിൽ ആണ് വരുന്നത്. വെള്ള, ഗ്രാഫൈറ്റ്, ലാവെൻഡർ, ഒലീവ് തുടങ്ങിയവയാണ് കളർ. 8 GB/128 GB വേരിയൻറിന് വരുന്നത് 31,999 രൂപയാണ് വരുന്നത്. തീർച്ചയായും ഇത് ഇപ്പോഴും വാങ്ങാവുന്ന ഒരു കിടിലൻ ഫോൺ തന്നെയാണ് സാംസങ് ഗാലക്സി S21 FE 5G. ഇപ്പോൾ ഈ ഫോണിന് ഓഫറും ഉണ്ട്. ഈ ഒരു ഫോണിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ കമന്റ് ചെയ്യുക. ഈ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഷെയർ ചെയ്യുക.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!