"രംഗരായ സത്യവേൽനായകൻ" . മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം വരുന്നു കമൽഹാസൻ- മണിരത്നത്തിന്റെ 'തഗ് ലൈഫ്', Thug Life | KH234 | Title Announcement Video | Kamal Haasan | Mani Ratnam | AR Rahman | RKFI |MT |RG

Easy PSC
0


മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം  വരുന്നു കമൽഹാസൻ- മണിരത്നത്തിന്റെ 'തഗ് ലൈഫ്', കമൽഹാസനൊപ്പം ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരടക്കം വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.


ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ അതി ഗംഭീരമായ ടൈറ്റിൽ അന്നൗൺസ്‌മെന്റ് വിഡിയോയിൽ കൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രേക്ഷകരിലേക്കെത്തിയത്.

'നായകൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നുവെന്ന വാർത്ത സിനിമാ ലോകം വളരെ ആകാംക്ഷയോടെയാണ് കേട്ടത്. 

"രംഗരായ സത്യവേൽനായകൻ" എന്നാണ് ഉലകനായകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കമൽഹാസന്റെ അറുപത്തി ഒൻപതാമത് ജന്മദിനത്തിന് മുന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാണെന്നു ടൈറ്റിൽ റിലീസിന് മുൻപുള്ള മണിക്കൂറുകളിൽ അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിരുന്നു.



ഇപ്പോഴിതാ, ഹോളിവുഡിനോട് കിടപിടിക്കുന്ന ആക്ഷൻ രംഗങ്ങളോടെയാണ് ഗംഭീര ടൈറ്റിൽ വീഡിയോ പുറത്തുവന്നിരിക്കുന്നത്. തീയും പുകയും നിറഞ്ഞ പശ്ചാത്തലത്തിൽ യോദ്ധാവിനെ പോലെ പോരാടുന്ന കമലിന്റെ ആക്ഷൻ രംഗങ്ങളോടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. "തഗ് ലൈഫ്" എന്നാണ് ആരാധകർ ഏറെ കാത്തിരുന്ന ഈ കമൽഹാസൻ, മണിരത്നം ചിത്രത്തിന്റെ പേര്.

രാFജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ, ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരടക്കം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 'രംഗരായ ശക്തിവേല്‍ നായകൻ' എന്നാണ് കമൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.   ചിത്രത്തിൽ കമൽ ഹാസനും, മണിരത്നവും എ.ആർ.റഹ്മാനൊപ്പം വീണ്ടും ഒന്നിക്കുകയാണ്. കൂടാതെ വിക്രം, ലിയോ, കൈതി, ഡോക്Fടർ തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾക്ക് പേരുകേട്ട സ്റ്റണ്ട് കൊറിയോഗ്രാഫർ അൻപ്അറിവ്, മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് തുടങ്ങിയ ചിത്രങ്ങളിലെ ഛായാഗ്രാഹകൻ ആയിരുന്ന രവി കെ ചന്ദ്രനും അടക്കം പ്രഗത്ഭരായ ടീം അണിയറയിൽ പ്രവർത്തിക്കുന്നു എന്നതും പ്രത്യേകതകളാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!