ശ്രീനിവാസ് അയ്യർ. എ ജി എസ് ഓഫീസിലെ ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം വിട്ട് അയ്യർ വേറെ എവിടെയും പോയിട്ടില്ല. അയ്യരുടെ ഭാര്യ ഝാൻസി റാണി ഹിസ്റ്ററി പ്രൊഫസ്സറാണ്. ഹിസ്റ്ററി ഗവേഷകനായ ശങ്കുണ്ണി നായരുടെ മകളും കൂടിയാണ്. അവരൊരു ഏതീസ്റ്റ് ആണ് .ശങ്കുണ്ണി നായരും ഏതീസ്റ്റ് ആയതു കൊണ്ടാണ് മകൾക്ക് ഝാൻസി റാണി എന്ന ചരിത്ര വനിതയുടെ പേര് നല്കിയത്. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് അയ്യരും ഝാൻസിയും. കുറെ വർഷങ്ങൾക്ക് ശേഷം വോളണ്ടറി റിട്ടയർമെന്റ് എടുത്ത് ശ്രീനിവാസ് അയ്യർ തന്റെ ജീവിതം പാരമ്പര്യ രീതിയിലേക്ക് തിരിച്ചു കൊണ്ടു വരുന്നു. എന്ന് വെച്ചാൽ കുറച്ചു കൂടി പഴയ ആചാര വിശ്വാസങ്ങൾക്കനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്ത് ജീവിക്കുന്നു. അതൊടെ മകൻ രാഹുലിനോട് കൂടുതൽ പൊസസ്സീവ്നെസ്സ് ആവുന്നു. വോളണ്ടറി റിട്ടയർമെന്റ് എടുത്തതോടെ അയ്യർക്ക് പിന്നീട് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായി. അപ്പോൾ തന്റെ ആഗ്രഹങ്ങൾ മകനിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. മകനെ സംബന്ധിച്ചിടത്തോളം അയാൾക്ക് ഒരുപാട് സ്റ്റാർട്ട് അപ്പ് ബിസിനസ്സൊക്കെ നടത്തി ദുബായിക്ക് പോകാൻ ഒരുങ്ങുകയാണ്. അയാളുടെ സുഹൃത്തുക്കളൊക്കെ ദുബായിലാണ്. മകൻ സ്വന്തം സംസ്ക്‌കാരം, ആചാരം എല്ലാം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തേക്ക് പോകുന്നു എന്നത് അയ്യർക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. രാഹുൽ ദുബായിലേക്ക് പോയി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ, മന സമാധാനം നഷ്ടപ്പെട്ട അയ്യർ, രാഹുലിനെ കാണാൻ പോകുന്നു.
ജീവിതത്തിൽ ആദ്യമായിട്ട് ഇന്ത്യക്ക് വെളിയിലേക്ക് പോകുന്നത്. അയ്യരെ സംബന്ധിച്ചിടത്തോളം അവിടത്തെ കൾച്ചറും രീതികളുമെല്ലാം അയ്യർക്ക് തുടക്കത്തിൽ ബുദ്ധിമുട്ടാകുകയും പിന്നീട് അയ്യർ ഓരോരോ കാര്യങ്ങൾ അറിയുമ്പോൾ ചില സത്യങ്ങൾയായി. അപ്പോൾ തന്റെ ആഗ്രഹങ്ങൾ മകനിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. മകനെ സംബന്ധിച്ചിടത്തോളം അയാൾക്ക് ഒരുപാട് സ്റ്റാർട്ട് അപ്പ് ബിസിനസ്സൊക്കെ നടത്തി ദുബായിക്ക് പോകാൻ ഒരുങ്ങുകയാണ്. അയാളുടെ സുഹൃത്തുക്കളൊക്കെ ദുബായിലാണ്. മകൻ സ്വന്തം സംസ്ക്‌കാരം, ആചാരം എല്ലാം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തേക്ക് പോകുന്നു എന്നത് അയ്യർക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. രാഹുൽ ദുബായിലേക്ക് പോയി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ, മന സമാധാനം നഷ്ടപ്പെട്ട അയ്യർ, രാഹുലിനെ കാണാൻ പോകുന്നു.
ജീവിതത്തിൽ ആദ്യമായിട്ട് ഇന്ത്യക്ക് വെളിയിലേക്ക് പോകുന്നത്. അയ്യരെ സംബന്ധിച്ചിടത്തോളം അവിടത്തെ കൾച്ചറും രീതികളുമെല്ലാം അയ്യർക്ക് തുടക്കത്തിൽ ബുദ്ധിമുട്ടാകുകയും പിന്നീട് അയ്യർ ഓരോരോ കാര്യങ്ങൾ അറിയുമ്പോൾ ചില സത്യങ്ങൾ തിരിച്ചറിയുന്നു. തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവം വികാസങ്ങളാണ് 'അയ്യർ ഇൻ അറേബ്യ' എന്ന ചിത്രത്തിൽ ദൃശ്യ വൽക്കരിക്കുന്നത്. മുകേഷ് അയ്യരായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മകൻ രാഹുലായി ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്നു. ഇന്നിന്റെ കഥാപാത്രമായ ഝാൻസി റാണിയായി ഉർവ്വശി എത്തുന്നു.
കാര്യങ്ങളെല്ലാം വളരെ പോസിറ്റീവ് ആയിട്ട് കാണുന്ന ഝാൻസി റാണി. എല്ലാം താമാശയിലൂടെ മാത്രമാണ് ജീവിതത്തെ കാണുന്നത്. എല്ലാത്തിനും സന്തോഷം കാണുന്ന ഒരു പോസിറ്റീവ് എനർജിയുള്ള ഝാൻസി റാണി. അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരവും അല്ലാത്തതുമായ സംഭവവുമായും കോർത്തിണക്കിയ സിനിമ കൂടിയാണ് 'അയ്യർ ഇൻ അറേബ്യ '. രാഹുലിന്റെ സുഹൃത്തായ ഫ്രൈഡി ദുബായിൽ ടൂർ ഓപ്പറേറ്ററാണ് ഫ്രെഡിയായി ഷൈൻ ടോം ചാക്കോ അഭിനയിക്കുന്നു. ഫ്രെഡിയുടെ കാമുകിയാകുന്നത് ഡയാന എന്ന കഥാപാത്രമാണ്. ദുബായിൽ എത്തിയ രാഹുൽ ഷഹന എന്ന പെൺകുട്ടിയെ കാണുന്നു. ഇഷ്ടപ്പെടുന്നു. ദുർഗ്ഗ കൃഷ്ണയാണ് ഷഹനയായി പ്രത്യക്ഷപ്പെടുന്നത്. ഇവർ എല്ലാവരും ദുബായിൽ കാണുന്ന കാഴ്ച്ചകളിലൂടെയാണ് സിനിമ രസകരമായി മുന്നോട്ട് പോകുന്നത്.
വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു. കൈലാഷ്, സുധീർ കരമന. സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്. സൗമ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് അയ്യർ ഇൻ അറേബ്യ എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമാണ് 'അയ്യർ ഇൻ അറേബ്യ'.
സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു. വിജയ് യേശുദാസ്, ചിത്ര, ഷഹബാസ് അമൻ, നിത്യ മാമൻ, കാർത്തിക നായർ, മിഥുൻ ജയരാജ്, ഭീമ ബഷീർ, നസീർ മിന്നലെ എന്നിവരാണ് ഗായകർ. എഡിറ്റർ-ജോൺകുട്ടി. പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി, കലാ സംവിധാനം-പ്രദീപ് എം വി. മേക്കപ്പ് -സജീർ കിച്ചു. കോസ്റ്റ്യൂം-അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ-പ്രകാശ് കെ മധു. സ്റ്റിൽസ്- നിദാദ് കെ എൻ. ഡിസൈൻസ്- യെല്ലോടൂത്ത്. സൗണ്ട് ഡി സൈൻ-രാജേഷ് പി.എം. ശബ്ദലേഖനം- ജിജുമോൻ ടി. ബ്രൂസ്. സ്റ്റിൽസ്-നിദാദ് കെ എൻ.