Periyone Rahmane Full Lyrics | Aadujeevitham | AR Rahman | Refeeq Ahamed | Jithin Raj #thegoatlife

Easy PSC
0


 

പെരിയോനെ എൻ റഹ്മാനെ… പെരിയോനെ റഹീം

പെരിയോനെ എൻ റഹ്മാനെ… പെരിയോനെ റഹീം



അങ്ങകലേ അങ്ങകലെ മണ്ണിൽ പുതുമഴവീഴണുണ്ടെ

മണ്ണിൽ പുതുമഴവീഴണുണ്ടേ.

അങ്ങകലേ അങ്ങകലെ മണ്ണിൽ പുതുമഴവീഴണുണ്ടെ

മണ്ണിൽ പുതുമഴവീഴണുണ്ടേ.



നെഞ്ചിലൊരാളുടെ കണ്ണിർ വീണപോൽ

നെഞ്ചിലൊരാളുടെ കണ്ണിർ വീണപോലെങ്ങിരുന്നാലുമറിയണുണ്ടേ... 

നെഞ്ചിലൊരാളുടെ കണ്ണിർ വീണപോലെങ്ങിരുന്നാലുമറിയണുണ്ടേ... 



മിണ്ടാ മൺത്തരിവാരിയെടുത്തതിൽ

കണ്ടില്ല കണ്ടില്ല നിൻ നനവ്

കണ്ടില്ല കണ്ടില്ല നിൻ നനവ്

കണ്ടില്ല കണ്ടില്ല നിൻ നനവ്...


കൊച്ചോളങ്ങളിൽ നീന്തി തുടിച്ചെന്നെ 

തൊട്ടില്ല തൊട്ടില്ല നിൻ നനവ്...

തൊട്ടില്ല തൊട്ടില്ല നിൻ നനവ്...



പെരിയോനെ റഹ്മാനെ… പെരിയോനെ റഹീം

പെരിയോനെ റഹ്മാനെ… പെരിയോനെ റഹീം...


പെരിയോനെ റഹ്മാനെ… പെരിയോനെ റഹീം

പെരിയോനെ റഹ്മാനെ… പെരിയോനെ റഹീം...


എത്ര ദൂരത്തിലാണോ… എത്ര ദൂരത്തിലാണോ…

എത്ര ദൂരത്തിലാണോ… എത്ര ദൂരത്തിലാണോ…


ആറ്റകിളിയുടെ നോക്കും, പറച്ചിലും പുഞ്ചിരിയും

കൊച്ചു നുണകുഴിയും

ആ ഇഷ്‌കിന്റെ ദിക്കുവിളക്കിൻ

വെളിച്ചമാണുള്ളിന്റെയിരുട്ടറയിൽ...



ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാണെന്നുടെ ഖൽബിൻ

മരുപറമ്പിൽ ഓ…


പെരിയോനെ റഹ്മാനെ… പെരിയോനെ റഹീം

പെരിയോനെ റഹ്മാനെ… പെരിയോനെ റഹീം


അങ്ങകലേ അങ്ങകലെ മണ്ണിൽ പുതുമഴവീഴണുണ്ടെ

മണ്ണിൽ പുതുമഴവീഴണുണ്ടേ.

അങ്ങകലേ അങ്ങകലെ മണ്ണിൽ പുതുമഴവീഴണുണ്ടെ

മണ്ണിൽ പുതുമഴവീഴണുണ്ടേ.



പെരിയോനെ എൻ റഹ്മാനെ… പെരിയോനെ റഹീം

പെരിയോനെ എൻ റഹ്മാനെ… പെരിയോനെ റഹീം


പെരിയോനെ എൻ റഹ്മാനെ… പെരിയോനെ റഹീം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!