വി40, വി40 പ്രോ
Design and Display:
വി40 പ്രോയുടെ ഡിസൈൻ വളരെ ആകർഷകവും പ്രീമിയമുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 2,800 x 1260 പിക്സലുള്ള 6.78 ഇഞ്ച് 3ത്രീ കര്വ്ഡ് AMOLED ഡിസ്പ്ലേയും, 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, എന്നിവ ഇതിലുണ്ട്. കൂടാതെ ഫോണുകള്‍ ഒപ്റ്റിക്കല്‍ ഇന്‍-ഡിസ്പ്ലേ ഫിംഗര്പ്രിഇന്റ് സെന്സറും വാഗ്ദാനം ചെയ്യുന്നു. രണ്ട് ഫോണുകളും
Performance and Power:
വി40 പ്രോയുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് അതിന്റെ പ്രകടനം. സ്‌നാപ്‌ഡ്രാഗണ്‍ 7 ജെനറേഷന്‍ 3 ചിപ്‌സെറ്റോടെ ആന്‍ഡ്രോയ്‌ഡ് 14 അടിസ്ഥാനപ്പെടുത്തിയുള്ള ഫണ്‍ടച്ച്ഒഎസ് 14നാണ് ഇതിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 12GB RAM, 512 GB ഇന്റേണൽ സ്റ്റോറേജും വി40 യിലുണ്ട്. മൾട്ടിറ്റാസ്കിങ്ങിനും, ഹൈ ഗ്രാഫിക് ഗെയിമുകളിലും ഇത് മികച്ച അനുഭവം നൽകുന്നു.
Camera Capabilities:
വി40 പ്രോയുടെ ക്യാമറ സെറ്റ്‌അപ്പ് അതിസുന്ദരമായ ചിത്രങ്ങൾ പകർത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. പ്രധാന സെന്‍സറും അള്‍ട്രാ-വൈഡ്-ആംഗിള്‍-ലെന്‍സും 50 എംപി വീതമുള്ളതാണ്. പ്രധാന ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. സെല്‍ഫി ക്യാമറയും 50 മെഗാപിക്‌സലിന്‍റെതാണ് എന്നതും പ്രത്യേകതയാണ്. നൈറ്റ് മോഡും, പ്രോ മോഡും ഉൾപ്പെടുന്ന നിരവധി ഫീച്ചറുകൾ ഫോട്ടോഗ്രഫി അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു. മുൻവശത്തെ 50MP സെൽഫി ക്യാമറയും അതിന്റെ ക്ലാരിറ്റി കൊണ്ടും, ഡിറ്റെയിൽസ് കൊണ്ടും പ്രശംസാർഹമാണ്.
ബാറ്ററി & ചാർജിംഗ്
5500mAh ബാറ്ററിയാണ് വി40 പ്രോയിൽ നൽകിയിരിക്കുന്നത്. ഇത് ദിവസവ്യാപി ഉപയോഗം നൽകുന്നതാണ്. 80 W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, റിവേഴ്‌സ് ചാര്‍ജിംങ്ങും വി40ന് നൽകിയിരിക്കുന്നത്. ഇവ ഫോണിന്റെ ബാറ്ററി അനുഭവം കൂടുതൽ വർദ്ധിപ്പിക്കുന്നു.
2 സിം ഇടാനാവുന്ന ഫോണിന് 5ജി, വൈഫൈ 6, ബ്ലൂടൂത്ത് 5.4, എന്‍എഫ്‌സി, ജിപിഎസ്, യുഎസ്‌ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയായിരിക്കും കണക്റ്റിവിറ്റി സൗകര്യങ്ങള്‍. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.