Bazooka - Official Teaser | Mammootty | Gautham Vasudev Menon | Deeno Dennis
ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി എത്തുന്ന ആക്ഷൻ ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ ടീസർ ഇറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ
തിയേറ്റർ ഓഫ് ഡ്രീംസിൻ്റെയും യൂഡ്‌ലീ ഫിലിംസിൻ്റെയും ബാനറിൽ ജുൻ എബ്രഹാം, സിദ്ധാർത്ഥ് ആനന്ദ് കുമാർ, ഡോൾവിൻ കുര്യാക്കോസ്, വിക്രം മെഹ്‌റ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, വി കെ പ്രകാശ്, വസിഷ്ഠ് ഉമേഷ്, ഭാമ അരുൺ എന്നിവരും ബസൂക്കയിൽ അഭിനയിക്കുന്നു.
നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിച്ചപ്പോൾ നിഷാദ് യൂസഫ് എഡിറ്റിംഗ് നിർവഹിച്ചു. മിഥുൻ മുകുന്ദനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.