ചിക്കൻ ബിരിയാണി
പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് ബിരിയാണി . ഒരോ പ്രദേശത്തും ബിരിയാണിയുടെ പാചകരീതിയില്‍ വ്യത്യാസമുണ്ട്. നാവില്‍ വെള്ളമൂറുന്ന ചിക്കൻ ബിരിയാണി വെയ്ക്കുന്നതെങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ബസ്മതി അരി - 4 കപ്പ്
സവാള അരിഞ്ഞത് - 4
വെളുത്തുള്ളി - 10 അല്ലി
ഇഞ്ചി - ഒരു കഷ്ണം
പച്ചമുളക് - 6 എണ്ണം
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
പെരുംജീരകം - 1/2 ടീസ്പൂൺ
മസാലപ്പൊടി - 1/2 ടീസ്പൂൺ
ഏലക്ക - 8 എണ്ണം
കറുവപ്പട്ട, ഗ്രാമ്പൂ - 6 എണ്ണം
തക്കാളി - 2 എണ്ണം
മല്ലിയില - ഒരു പിടി
പുതിനയില - ഒരു പിടി
ഉണക്ക മുന്തിരി - 1/2 കപ്പ്
കശുവണ്ടി - 1/2 കപ്പ്
എണ്ണ / നെയ്യ് - 1/2 കപ്പ്
വെള്ളം - 5 കപ്പ്
ബിരിയാണി മസാല - ആവിശ്യത്തിന്
തൈര് - 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
മസാലപ്പൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പുതിനയില, മല്ലിയില എന്നിവ അരച്ച് വെയ്ക്കുക. അരച്ച് വെച്ചിരിക്കുന്ന മസാലയുടെ പകുതി എടുത്ത് അതിലെക്ക്- ഉപ്പ്, മഞ്ഞള്‍പ്പൊടി, എന്നിവ ചേര്‍ത്ത് ആ കൂട്ട് ചിക്കനില്‍ നന്നായി പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക.
അരമണിക്കൂര്‍ നേരം ബസ്മതി അരി വെള്ളത്തില്‍ കുതിര്‍ത്തിയ ശേഷം വെള്ളം വാര്‍ത്ത് എടുക്കുക.
ചിക്കന്‍ കുക്കറില്‍ ഒരു വിസില്‍ വരുന്നതുവരെ വേവിക്കാം.
കശുവണ്ടിയും ഉണക്കമുന്തിരിയും കുറച്ച് സവാളയും എണ്ണയില്‍ വറുത്ത് കോരി മാറ്റി വയ്ക്കുക. ശേഷം ബാക്കി വന്ന എണ്ണയില്‍ സവാള ഇട്ട് വഴറ്റുക. വാടിത്തുടങ്ങുമ്പോള്‍ ആദ്യം തയ്യാറാക്കിയ മസാലകൂട്ട് ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇതിലേക്ക് നുറുക്കിയ തക്കാളി ചേര്‍ക്കാം. തക്കാളി നന്നായി ഉടഞ്ഞ് വേവുമ്പോള്‍ അതിലേക്ക് ബിരിയാണി മസാല, തൈര്, കറിവേപ്പില എന്നിവയും ചേര്‍ക്കാം. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച ശേഷം മാറ്റി വയ്ക്കാം
ബിരിയാണി ഉണ്ടാക്കുന്നതിനുള്ള പാത്രത്തില്‍ കാല്‍ കപ്പ് നെയ്യില്‍ ഗ്രാമ്പൂ, കറുവപ്പട്ട, ഏലയ്ക്ക എന്നിവ മൂപ്പിക്കുക. ഇതിലേക്ക് അഞ്ച് കപ്പ് വെള്ളം, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേര്‍ക്കുക. ശേഷം അരി ഇട്ട് വേവിക്കാം. പകുതി വേവാകുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കുക.
അതിനു ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണപുരട്ടി അതില്‍ ചിക്കന്‍ നിരത്തുക. മുകളില്‍ ചോറ് ഇടുക. മുകളില്‍ വറുത്തു വച്ച് ഉണക്കമുന്തിരിയും കശുവണ്ടിയും സവാളയും വിതറുക. ഒരു മൂടികൊണ്ട് അടച്ച് ശേഷം ചൂടായ തവയുടെ മുകളില്‍ അരമണിക്കൂര്‍ വച്ച് വേവിക്കാം