Hunt Official Trailer | Shaji Kailas | Bhavana | Aditi Ravi | Rahul Madhav | Chandhunadh | Nandu
നടി ഭാവനയുടെ വരാനിരിക്കുന്ന മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ഹൊറർ ത്രില്ലറുമായി കഥ പറയുന്ന ഹണ്ടിന്റെ ട്രെയിലർ റിലീസ് ചെയ്തു.
ഷാജി കൈലാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സസ്പെൻസും പേടിപ്പിക്കുന്ന രംഗങ്ങളും കോർത്തിണക്കിയുള്ള ട്രെയിലർ, മികച്ച സിനിമാനുഭവം ആകും ഹണ്ട് സമ്മാനിക്കുക എന്ന് ഉറപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 23ന് ചിത്രം തിയറ്ററിൽ എത്തും.
സസ്പെൻസും പേടിപ്പിക്കുന്ന രംഗങ്ങളും കോർത്തിണക്കിയുള്ള ട്രെയിലർ, മികച്ച സിനിമാനുഭവം ആകും ഹണ്ട് സമ്മാനിക്കുക എന്ന് ഉറപ്പിക്കുന്നുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാവനയാണ്.
ഹൊററും ആക്ഷനും ക്രൈമും എല്ലാം കൂട്ടിച്ചേർത്ത് ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പാലക്കാട് ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. അതിഥി രവി, രൺജി പണിക്കർ എന്നിവർ ഈ ചിത്രത്തിലെ മറ്റു രണ്ട് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.