നാലുമണി ചായയ്‌ക്കൊപ്പം കഴിക്കാൻ ഇല അപ്പം / കുമ്പിളപ്പം | ila appam

nCv
0

ഇല അപ്പം 

നാലുമണി ചായയ്‌ക്കൊപ്പം കഴിക്കാൻ ഇല അപ്പം / കുമ്പിളപ്പം | ila appam


വഴനയിലയിൽ കുമ്പിൾ ഉണ്ടാക്കി അതിൽ ചേരുവ നിറച്ച് ആവിയിൽ വേവിച്ചെടുക്കുന്ന  കേരളീയ വിഭവമാണ് കുമ്പിൾ എന്നു കൂടി അറിയപ്പെടുന്ന കുമ്പിളപ്പം. 
ചിലയിടങ്ങളിൽ മറ്റു മരങ്ങളുടെ ഇലകളും ഉപയോഗിക്കുന്നുണ്ടങ്കിലും വഴനയിലയുടെ സ്വാദ് ഈ പലഹാരത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്നു. 

മറ്റ് അപ്പങ്ങളിൽ നിന്ന് ഇതിനുള്ള പ്രത്യേകത ചക്കപ്പഴം ആണിതിന്റെ അവശ്യ ഘടകം എന്നുള്ളതാണ്. ചക്കപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന കേരളീയ വിഭവങ്ങളിലൊന്നാണിത്.

നാലുമണി ചായയ്‌ക്കൊപ്പം കഴിക്കാൻ ഇല അപ്പം / കുമ്പിളപ്പം | ila appam



ചേരുവകൾ
  1. ചക്കപ്പഴം – 1 കിലോഗ്രാം 
  2. ശർക്കര – 250 ഗ്രാം 
  3. ഏലയ്ക്ക – 8 എണ്ണം 
  4. അരിപ്പൊടി വറുത്തത് – 2 കപ്പ് 
  5. പഞ്ചസാര – – 2 ടീസ്പൂൺ 
  6. തേങ്ങ – 1
  7. നെയ്യ് – 2 ടേബിൾസ്പൂൺ 
  8. വഴനയില (ബേ ലീഫ്) – 20 
  9. എണ്ണം വെള്ളം – 150 മില്ലിലിറ്റർ


തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ വഴനയില കഴുകി തുടച്ച് കുമ്പിൾ ആകൃതിയിൽ ആക്കി വെയ്ക്കുക. ശേഷം ചെറു കഷണങ്ങളാക്കിയ ചക്കപ്പഴം ശർക്കരപ്പാവിൽ വഴറ്റിയെടുക്കുക. 

അരിപ്പൊടി, തേങ്ങ ചിരണ്ടിയത് , അല്പം ജീരകം, ഏലക്കായ് എന്നിവ പൊടിച്ച്, വഴറ്റിയ ചക്കപ്പഴവും ചേർത്ത് നന്നായി കുഴയ്ക്കുക. ഇല കുമ്പിൾ രൂപത്തിൽ കുത്തിവെച്ചത്തിലേക്ക് ഉരുള രൂപത്തിൽ  ഈ കൂട്ട് നിറയ്ക്കുക. ഇഡലി പത്രത്തിന്റെ തട്ടിൽ നിരത്തി ആവിയിൽ വേവിച്ചെടുക്കുക. ഏകദേശം അര മണിക്കൂര്‍ ആവുനമ്പേഴേക്കും നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാറാവുന്നതായിരിക്കും.



 അരിപ്പൊടിയുടെ പകരം റവയും, ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും കുമ്പിൾ ഉണ്ടാക്കാമെങ്കിലും ഏറ്റവും സ്വാഭാവികമായ രുചി പരമ്പരാഗതമായ രീതിയിൽ തയ്യാറാക്കുന്നതിനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!