ഇനിയും ഇനിയും കാണാൻ വരാം -Adios Amigo Song
ഇനിയും.. ഇനിയും കാണാൻ വരാം...
വെറുതെ.. പലതും മിണ്ടാൻ വരാം...
ഉരുകും മനസിന്റെ തീ നോവുകൾ
കുളിരും നിലാവേറ്റു മായുന്നിതാ
ഇനിയും നിൻ മുഖമെന്നോർമ്മകളിൽ
വന്നണയെ വന്നണയെ
ഒരുമാത്ര തളരില്ല നീറില്ല ഞാൻ
പോയിമറഞ്ഞ കാലവും
പറഞ്ഞു തീർത്ത മോഹവും
പതിയെ... പതിയെ... മറന്നീടുവാൻ
അണയാത്ത നിന്റെ പുഞ്ചിരി
ചിരാതിൽ ഞാനെടുത്തിടാം...
ഇനിയും ഇരുളിൽ വിളക്കാക്കിടാം...
ഇനിയും ഇനിയും കാണാൻ വരാം ...
വെറുതെ പലതും മിണ്ടാൻ വരാം..