Kanguva - Trailer
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പിരിയോഡിക് ത്രീഡി ചിത്രമായ കങ്കുവയുടെ ട്രൈലെർ പുറത്തു വിട്ടിരിക്കുകയാണ്. ബോളിവുഡ് നടി ദിഷ പഠാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബോബി ഡിയോൾ, നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ആദ്യ നാരായണ തിരക്കഥയും മദന്‍ കര്‍ക്കി സംഭാഷണങ്ങളും എഴുതിയിരിക്കുന്നു.വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം പത്ത് ഭാഷകളില്‍ റിലീസ് ചെയ്യും . ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. നിഷാദ് യൂസഫ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.