വട്ടയപ്പം
വട്ടയപ്പം (Vattayappam) ഒരു പരമ്പരാഗത കേരളാ വിഭവമാണ്, പ്രത്യേകിച്ച് ക്രിസ്തീയ കുടുംബങ്ങളിൽ സ്നേഹത്തോടെ തയ്യാറാക്കപ്പെടുന്ന ഒരു മധുര വിഭവം. വട്ടയപ്പം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകൾ
- അരിപ്പൊടി - നന്നായി പൊടിച്ച അരിപ്പൊടി 4 കപ്പ്
- ചെറു ചൂടുവെള്ളം - 1/2 കപ്പ്
- വെള്ളം - ആവശ്യത്തിന്
- തേങ്ങാ പാൽ - 11/2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- ഈസ്റ്റ് - 1/2 ടീസ്പൂൺ
- പഞ്ചസാര - 3/4 കപ്പ്
- ഏലയ്ക്ക - 5എണ്ണം
- വെളുത്തുള്ളി - 1 അല്ലി
- നെയ്യ് - 2 ടീസ്പൂൺ
- കശുവണ്ടി - 15 എണ്ണം
- ഉണക്ക മുന്തിരി - 20 എണ്ണം
- ചെറി - 5 എണ്ണം
തയ്യാറാക്കുന്ന വിധം
അര കപ്പ് ചെറു ചൂടുവെള്ളത്തിൽ ഈസ്റ്റും 1/2 ടേബിൾസ്പൂൺ പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വെയ്ക്കുക. (വെള്ളത്തിൻെ്റ ചൂട് കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം).
ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക ശേഷം 2 ടേബിൾസ്പൂൺ അരിപൊടി രണ്ട് കപ്പ് വെള്ളത്തിൽ കലക്കി തുടർച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാൻ വെയ്ക്കുക.
തണുത്ത ശേഷം ഈ മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, ഈസ്റ്റ് ചേർത്ത വെള്ളം, തേങ്ങാപാൽ, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോചിപ്പിച്ച് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മാവ് 8 മണിക്കൂർ ചൂടുള്ള അന്തരീക്ഷത്തിൽ പുളിക്കാൻ വെയ്ക്കുക.
( മാവ് പുളിക്കുമ്പോൾ അളവ് കൂടുന്നതിനാൽ മാവിൻെറ് ഇരട്ടി അളവ് ഉൾക്കൊള്ളാൻ കഴിയുന്ന പാത്രമായിരിക്കണം എടുക്കേണ്ടത്)
ഒരു പരന്ന പാത്രത്തിൽ നെയ്യ് പുരട്ടിയ ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് അതിൽ ഒഴിച്ച് കശുവണ്ടിയും, ഉണക്ക മുന്തിരിയും, ചെറിയും വെച്ച് അലങ്കരിക്കുക.
ഇത് ആവിയിൽ 20 മിനിറ്റ് നേരം വേവിക്കുക. തണുത്തതിന് ശേഷം ഇഷ്ടാനുസരണം മുറിച്ച് വിളമ്പുക.