Olam Up Lyrics Song
ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില് തേനൊലിക്കണ രാവ്...
രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു മാല ചൂടണൊരോള്...
മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന ചുഞ്ചുരമൊഞ്ചുള്ള നാള്...
ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില് ഓനെഴുതുന്നൊരു രാവ്...
രാവോളാണേ... രാവോനാണേ...
ഇൻസെന്നോരിൽ... നിന്നോരാണേ...
ഓരോത്തരും... ഓരോ തരം...
ആലങ്ങളിൽ... നാനാ തരം...
തഞ്ചത്തില് താളത്തില് കാനോത്തിന് പാടുന്നൊരു
ഓളത്തില് കൂട്ടായിട്ടാടാനായ് ആളുമ്പോ
ഓളിന്നോ ഓനിന്നൊരു വിത്യാസവുമില്ലെന്നത്
ഇഞ്ഞുള്ളൊരു കാലത്ത് കാണാലോ ബാക്കിള്ളത്
ഏ... ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില് തേനൊലിക്കണ രാവ്...
രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു മാല ചൂടണൊരോള്...
മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന ചുഞ്ചുരമൊഞ്ചുള്ള നാള്...
ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില് ഓനെഴുതുന്നൊരു രാവ്...
തങ്കക്കിനാവല്ലേ കാനോത്ത് രാവല്ലേ...
മലർമാല ചൂടുന്ന മൊഞ്ചുള്ള നാളല്ലേ...
മാരൻ്റെ ഖൽബീല് പെയ്യുന്ന മയ്യല്ലേ...
മൊഞ്ചേറും ചേലുള്ള സൽക്കാര രാവല്ലേ...