പരിപ്പുവട | 4 mani kadikal | Evening snaks
ചേരുവകൾ
- കടല പരിപ്പ് / തുവര പരിപ്പ് - 1 കപ്പ്
- ഇഞ്ചി - 1 കഷ്ണം
- വറ്റൽ മുളക് - 3 എണ്ണം
- ചെറിയ ഉള്ളി - 12 എണ്ണം
- കറിവേപ്പില - 1 ഇതൾ
- എണ്ണ - ആവിശ്യത്തിന്
- ഉപ്പ് - ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പ് ഏകദേശം ഒരു 2 മണിക്കൂർ വെള്ളത്തിലിട്ടു കുതർത്തി എടുക്കുക. ശേഷം ഇഞ്ചി, വറ്റൽമുളക്, ചെറിയുള്ളി, കറിവേപ്പില എന്നിവ ചെറുതായി അരിയുക.
കുതിർത്ത പരിപ്പ് വെള്ളം ചേർക്കാതെ മിക്സിയിൽ ചെറുതായി അടിച്ചെടുക്കുക ( അരഞ്ഞു പോവാതിരിക്കാൻ ശ്രദ്ധിക്കണം ) .
ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ചേരുവകളും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചു വെക്കുക. ഈ മിശ്രിതത്തെ 8 തുല്ല്യ ഉരുളകൾ ആക്കുക . ഓരോ ഉരുളകളും കൈകൊണ്ട് അൽപ്പം അമർത്തി പരത്തി എടുക്കുക . ഉരുള പരത്തുന്നതിനു മുൻപ് ഓരോ പ്രവിശ്യവും കൈ വെള്ളത്തിൽ മുക്കി എടുത്താൽ കയ്യിൽ ഒട്ടിപ്പിടിക്കാത്ത കിട്ടും.
ഒരു പാനിൽ ആവിശ്യത്തിന് എണ്ണ ഒഴിക്കുക, എണ്ണ ചൂടായി വരുമ്പോൾ തീ കുറച്ചു വെക്കുക.
ശേഷം പരത്തിയ ഉരുളകൾ ഓരോന്നായി എണ്ണയിൽ ഇടുക. ഇരു വശവും മൊരിഞ്ഞു വരുമ്പോൾ ( ഏകദേശം ഗോൾഡൻ ബ്രൗൺ നിറം ) ഒരു തവി ഉപയോഗിച്ചു കോരി എടുക്കുക.