അരി പത്തിരി | pathiri recipe | ari pathiri | malbar rice pathiri | kerala pathiri

nCv
0

 പത്തിരി / അരി പത്തിരി

അരി പത്തിരി | pathiri recipe | ari pathiri | malbar rice pathiri | kerala pathiri


വടക്കന്‍ കേരളത്തിലെ (മലബാർ) മുസ്ലിങ്ങളുടെ തനതായ ഇഷ്ടവിഭവമാണ് പത്തിരി. ഇന്ന് ദേശഭേദമന്യേ എല്ലാവരും പത്തിരി കഴിക്കുന്നു. 

ഗ്രേവി യുള്ള കറികളുടെ കൂടെ പ്രഭാതഭാക്ഷണമായും അത്തഴമായും പത്തിരി വിളമ്പുന്നു.



ചേരുവകൾ   

  • നന്നായി പൊടിച്ച്വറുത്തഅരിപ്പൊടി - 4+1/2 കപ്പ്
  • നെയ്യ് - 1 ടേബി ള്‍സ്പൂ ണ്‍
  • വെള്ളം - 4 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

നാല് കപ്പ് വെള്ളം നെയ്യും ഉപ്പും ചേര്‍ത്ത്തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ തീ കുറച്ച് 4 കപ്പ് അരിപ്പൊടി ചേര്‍ത്ത് സ്പൂൺ കൊണ്ട് തുടര്‍ച്ചയായി ഇളക്കികെണ്ടിരിക്കുക.

തീ അണച്ച് 2-3 മിനിറ്റ്  നേരത്തേയ്ക്ക് മൂടി വയ്ക്കുക.

ചെറു ചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തുക. (ചൂട് കൂടുതൽ ആണെങ്കില്‍ കൈ തണുത്ത വെള്ളത്തില്‍ മുക്കിയ ശേഷം മാവ്കുഴയ്ക്കുക)

മാവ്, നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കിയെടുക്കുക. ഉരുളകള്‍ അരിപ്പൊടി തൂവി ചപ്പാത്തിപോലെ പരത്തി എടുക്കുക.

ഒരു നോണ്‍ സ്ടിക്ക് പാൻ ചൂടാക്കി അതില്‍ പത്തിരി ഇട്ട് അല്പനേരം കഴിഞ്ഞ് മറിച്ചിടുക. അതിലും അല്പം കൂടി സമയം കഴിഞ്ഞ് വീണ്ടും മറിച്ചിടുക. പൊങ്ങി വരുമ്പോള്‍ പാനില്‍നിന്നും പത്തിരി എടുക്കുക. കരിയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ ഉപയോഗിക്കരുത്.



നന്നായി വറുത്തഅരിപ്പൊടിയാണ്പത്തിരിക്ക് ഉപയോഗിക്കേണ്ടത്. പത്തിരിയുടെ മേന്മ മാവിന്റ മാര്‍ദ്ദവമനുസരിച്ചാണ്, അതിനാല്‍ മാവ് നന്നായി കുഴച്ച് മയപ്പെടുത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !