The GOAT (Official Trailer) Tamil: Thalapathy Vijay | Venkat Prabhu | Yuvan Shankar Raja | T-Series
ദളപതി വിജയ് ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്)’ എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസായി. ഗംഭീര ആക്ഷൻ രംഗങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ട്രെയിലർ ശ്രദ്ധനേടുകയാണ്.സംവിധായകൻ വെങ്കട് പ്രഭുവാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ആക്ഷൻ ത്രില്ലർ സിനിമ സെപ്തംബർ 5 നാണ് ലോകവ്യാപകമായി പ്രദർശനത്തിനെത്തുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എജിഎസ് എന്റർടൈൻമെന്റ് ബാനറിൽ കൽപ്പാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയാണ്. ചിത്രത്തിൽ നായിക വേഷത്തെ അവതരിപ്പിക്കുന്നത് മീനാക്ഷി ചൗധരിയാണ്. കൂടാതെ, പ്രശാന്ത്, പ്രഭുദേവ, ജയറാം, യോഗി ബാബു, അജ്മൽ അമീർ, ലൈല, പാർവതി നായർ, അജയ് രാജ്, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ്, വി ടി വി ഗണേഷ് , മോഹൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.