Vaazha - Official Trailer
സാഫ്ബോയ്, അമിത് മോഹൻ, രാജേശ്വരി, അനുരാജ് ഒബി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം ചെയ്ത മലയാളം ഹാസ്യ ചിത്രമായ വാഴ - ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ് എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസായി.
വിപിൻ ദാസ് തിരക്കഥയെഴുതിയ ചിത്രം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസുമായി സഹകരിച്ച് ഇമാജിൻ സിനിമാസിൻ്റെ ബാനറിൽ ഹാരിസ് ഡെസോം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അരവിന്ദ് പുതുശ്ശേരി ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
"ഗൗതമന്റെ രഥം "എന്ന ചിത്രത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "വാഴ "-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് "വാഴ - ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്"
"ജയ ജയ ജയ ജയ ഹേ " എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകന് വേണ്ടി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് "വാഴ "-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്.