Vedan | Aana
നിന്റെ ഹൃദയത്തിനോ
ഇത്ര കടലാഴം..
ഈ കൊച്ചുമനസ്സിലോ
ഇത്ര ഭാരം ഭാരം...
തനിയെ വന്നതല്ലെ നീ
ഇത്ര ദൂരം ദൂരം...
ആരാലും കഴിയുമോ
നിനക്ക് നീ താൻ പകരം
നിന്റെ ഹൃദയത്തിനോ
ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ
ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ
ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ
നിനക്ക് നീ താൻ പകരം.
ആകാശത്തൊരു താരകമില്ലാതായിപ്പോയാൽ ആരറിയാൻ
ഒരു നൂറു കിളികളിൻ കൂട്ടത്തിൽ ഒരു ചിറകിൻ വേദനയാരറിയാൻ
നൂറു പൂക്കളിൻ തോട്ടത്തിൽ ഒരു കളയിൻ കഥ അത് ആർ പറയാൻ
ജീവിതമെന്നോരോട്ടത്തിൽ വീണു പോയവരെ ആരു നിനക്കാൻ
എന്നെ അറുക്കും മഴുവേന്തും ഉടലിന് മീതേ തണൽ വിരിക്കും കനിയൂട്ടി പശിയടക്കും.
എന്നെ എരിക്കാൻ കൊളുത്തി വിട്ട തീയിൽ ഞാൻ വിളക്കുമരം പോലെ പല യാനത്തിനും കര തെളിക്കും.
ഇരുളിൽ താനെൻ പിറപ്പ്
ഇരുളിൽ തന്നെ മരിപ്പ്
ഇടയിൽ വാഴും വാഴ്വിൽ
ഞാനും വെട്ടം കാണും ഉറപ്പ്.
ഇരുളിൽ താനെൻ പിറപ്പ്
ഇരുളിൽ തന്നെ മരിപ്പ്
ഇടയിൽ വാഴും വാഴ്വിൽ
ഞാനും വെട്ടം കാണും ഉറപ്പ്.
ഞാനെന്റെ വന്യതയിൽ ആനയെപ്പോൽ
അലഞ്ഞു
വാരിക്കുഴിയതിൽ വീണു മനം
മുറിഞ്ഞു
നാട്ടുമൃഗങ്ങളാൽ നായാടപ്പെട്ടു
കാട്ടിൽ,
യന്ത്രങ്ങൾ മുരണ്ടു
ജന്തുക്കൾ വിരണ്ടു.
നിന്റെ ഹൃദയത്തിനോ
ഇത്ര കടലാഴം...
ഈ കൊച്ചുമനസ്സിലോ
ഇത്ര ഭാരം ഭാരം...
തനിയെ വന്നതല്ലെ നീ
ഇത്ര ദൂരം ദൂരം...
ആരാലും കഴിയുമോ
നിനക്ക് നീ താൻ പകരം..
നിന്റെ ഹൃദയത്തിനോ
ഇത്ര കടലാഴം...
ഈ കൊച്ചുമനസ്സിലോ
ഇത്ര ഭാരം ഭാരം...
തനിയെ വന്നതല്ലെ നീ
ഇത്ര ദൂരം ദൂരം...
ആരാലും കഴിയുമോ
നിനക്ക് നീ താൻ പകരം..