ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം ഡീറ്റക്റ്റീവ് ഉജ്ജ്വലന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി.
മിന്നൽ മുരളിയുടെയും ആർഡിഎക്‌സിൻ്റെയും നിർമ്മാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് അവരുടെ അടുത്ത പ്രോജക്റ്റ് ഇന്ന് പ്രഖ്യാപിച്ചു.
ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന സിനിമയിൽ ധ്യാൻ ശ്രീനിവാസനാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ലേബലിൽ സോഫിയ പോളാണ് നിർമ്മിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രം പ്രഖ്യാപിച്ച് സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിലാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രമായ ഡീറ്റക്റ്റീവ് ഉജ്ജ്വലൻ പുറത്തിറങ്ങുക.
വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ എൻട്രി എന്ന ലേബൽ കൂടിയാണിത്.
പ്രോജക്റ്റിൻ്റെ പ്രഖ്യാപന വീഡിയോയിൽ, ധ്യാൻ ഒരു സ്വകാര്യ അന്വേഷകനായ ഉജ്ജ്വലനെ അവതരിപ്പിക്കുന്നു.