ചുളുവിലയ്ക്ക് ഐഫോണുകള്‍ മേടിക്കാം | ഈ മോഡലുകളുടെ വില കുറഞ്ഞു

nCv
0

ചുളുവിലയ്ക്ക്  ഐഫോണുകള്‍ :ഐഫോണ്‍ 16 സിരീസിന്‍റെ വരവോടെ  ചില മോഡലുകളുടെ വില കുറച്ച് ആപ്പിള്‍

iphone 16


പുതിയ ലോഞ്ചോടെ ഐഫോണ്‍ 15 പ്രോ,  ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

പുതിയ ഐഫോണ്‍ 16 സിരീസിന്‍റെ വരവോടെ മറ്റ് മോഡലുകളായ ഐഫോണ്‍ 15, 14 എന്നിവയുടെ വില ആപ്പിള്‍ കുറച്ചു . പുതിയ ലോഞ്ചോടെ ഐഫോണ്‍ 15 പ്രോ,  ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നീ റഗുലര്‍ മോഡലുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. 

ആപ്പിള്‍ ഐഫോണ്‍ 16നേക്കാള്‍ മികച്ചതാണ് ഐഫോണ്‍ 15 എന്ന് ചിലരെങ്കിലും ഉന്നയിച്ചിരുന്നു. ഗ്ലോടൈം ഇവന്റില്‍ വെച്ചാണ് ഐഫോണ്‍ 16 ആപ്പിള്‍ പുറത്തിറക്കിയത്. എന്നാല്‍ ഐഫോണ്‍ 16 ഒരുപാട് മാറ്റങ്ങള്‍ ഫീച്ചറുകളില്‍ വരുത്തിയിട്ടുണ്ട്. പക്ഷേ അതുകൊണ്ട് ഐഫോണ്‍ 15 മോശക്കാരനാവുന്നു എന്നു പറയുന്നതിൽ കാര്യമില്ല.

iphone15


ഐഫോണ്‍ 15ന്‍റെ 128 ജിബി, 256 ജിബി, 512 ജിബി എന്നീ വേരിയന്‍റുകളാണ് നേരത്തെ ലഭ്യമായിരുന്നത്. 

ഐഫോണ്‍ 15ന്‍റെ 128 ജിബിക്ക് 79,900 രൂപ

ഐഫോണ്‍ 15ന്‍റെ  256 ജിബി 89,900 രൂപ

ഐഫോണ്‍ 15ന്‍റെ  512 ജിബി 1,09,900 രൂപ എന്ന നിരക്കിൽ ആയിരുന്നു വില.

 എന്നാല്‍ ഇപ്പോള്‍ ഈ മോഡലുകള്‍ക്കെല്ലാം 10,000 രൂപ വീതം വിലക്കുറവ് വരുത്തിയിരിക്കുകയാണ്. ഇതോടെ 69,900, 79,900, 99,900 രൂപയായി ഇപ്പോള്‍ ഐഫോണ്‍ 15ന്‍റെ വിവിധ വേരിയന്‍റുകളുടെ വില കുറഞ്ഞു.

ഐഫോണ്‍ 15 പ്ലസും സമാനമായി മൂന്ന് വേരിയന്‍റുകളിലായിരുന്നു ലഭ്യമായിരുന്നത്. 128 ജിബി, 256 ജിബി, 512 ജിബി എന്നിവയായിരുന്നു ഇത്.

ഐഫോണ്‍ 15 പ്ലസ് 128 ജിബിക്ക് 89,900, 256 ജിബിക്ക്  99,999, 512 ജിബിക്ക്  1,19900 എന്നിങ്ങനെയായിരുന്നു യഥാക്രമം വില. പുതുക്കിയ വില പട്ടിക പ്രകാരം 79,900, 89,900, 1,09,900 രൂപ നല്‍കിയാല്‍ മതി. 

iphone 14


ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവയുടെ വിലയും 10,000 രൂപ കുറച്ചിട്ടുണ്ട്. 128 ജിബി  59,900 രൂപ , 256 ജിബി 69,900 രൂപ, 512 ജിബി 89,900 രൂപ എന്നിങ്ങനെയാണ്  പുതിയ വില.

ആപ്പിള്‍ ഐഫോണ്‍ 16 സിരീസില്‍പ്പെട്ട ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് അടുത്തിടെ പുറത്തിറക്കിയത്. സെപ്റ്റംബര്‍ 20 മുതല്‍ ഫോണ്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് വാങ്ങാം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !