ജൂനിയർ എൻടിആർ, ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ദേവരയുടെ ട്രെയിലർ പുറത്തിറങ്ങി.
നാടകീയതയും ആഴത്തിലുള്ള വികാരവും നിറഞ്ഞ ഒരു കഥാ സന്ദർഭമാണ് ട്രെയിലർ വാഗ്ദാനം ചെയ്യുന്നത്, അത് ആകർഷകവും തീവ്രവുമായ സിനിമാറ്റിക് അനുഭവത്തിലേക്ക് സൂചന നൽകുന്നു.
പൊതുവെ സിനിമകളിൽ നായകന്മാരെ രക്ഷകരായി കാണിക്കും എന്നാൽ ഇവിടെ ദേവരയിൽ കൊരട്ടാല എൻടിആറിനെ അവതരിപ്പിച്ചത് ജനങ്ങളിൽ ഭയം ജനിപ്പിക്കുന്ന ആളായിട്ടാണ്. സെയ്ഫ് അലി ഖാൻ്റെയും ജാൻവി കപൂറിൻ്റെയും ദൃശ്യങ്ങളുള്ള ഈ ആക്ഷൻ പായ്ക്ക്ഡ് ട്രെയിലറിന് പ്രകാശ് രാജ് ശബ്ദം നൽകി.