മിസ്റ്ററി ത്രില്ലറുമായ് റഹ്‌മാനും നീന ഗുപ്തയും', റിലീസിനൊരുങ്ങി റഹ്‌മാന്റെ '1000 ബേബീസ്' നിഗൂഢത നിറച്ച് ട്രെയ്‌ലർ.

nCv
0

ഒടിടിയില്‍ ഞെട്ടിക്കാന്‍ റഹ്‌മാനും നീന ഗുപ്തയും; '1000 ബേബീസ് ട്രെയ്‌ലർ ഇറങ്ങി.

1000 Babies - Hotstar Specials - Official Trailer - October 18 - DisneyPlus Hotstar


വീണ്ടുമൊരു മലയാളം  മിസ്റ്ററി ത്രില്ലര്‍ സീരീസ് വരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസായ 1000 ബേബീസാണ് സ്ട്രീമിങിന് ഒരുങ്ങുന്നത്.54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ അതിന്‍റെ അവതരണം കൊണ്ട് ഞെട്ടിക്കുന്നുണ്ട്. സീരിസ് ഒക്ടോബർ 18 മുതൽ ഹോട്ട്സ്റ്റാറിൽ കാണാം.


കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ എന്നീ ആദ്യ നാല് വെബ് സീരീസുകൾക്കും മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു. കഥയിലും അവതരണത്തിലും ആദ്യ നാല് വെബ് സീരിയകളില്‍ നിന്ന് ഏറെ വ്യത്യസ്തതയുമായാണ് 1000 ബേബീസ് എത്തുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തില്‍ പെട്ട സിരീസ് ആണ് ഇത്.

നജീം കോയയാണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് നിര്‍മ്മാണം . നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 1000 ബേബീസ് എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട ഒരു താരനിര തന്നെ അണിനിരക്കുന്നു. 



സഞ്ജു ശിവറാം, ജോയ് മാത്യു, രാധിക രാധാകൃഷ്ണൻ, അശ്വിൻ കുമാർ, ഇർഷാദ് അലി, ഷാജു ശ്രീധർ, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവര്‍ സിരീസില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ഫെയ്‌സ് സിദ്ദിഖും സംഗീത സംവിധാനം ശങ്കർ ശർമ്മയുമാണ്. വാർത്താപ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. സീരീസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!