ക്രിസ്മസ് സമ്മാനവുമായ് ഐക്യൂ എത്തുന്നു; ഐക്യൂ 13 ഡിസംബറിൽ എത്തും.

nCv
0

ആരാധകർക്ക് ക്രിസ്മസ് സമ്മാനവുമായി ഐക്യൂ എത്തുന്നു.

iqoo 13


ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഐക്യൂ. വിവോയുടെ സബ് ബ്രാൻഡുകളിൽ ഒന്നായ ഐക്യൂ  കുറച്ചു കാലമായി മികച്ച നിലവാരമുള്ള സ്മാർട്ട്ഫോണുകളാണ് വിപണിയിൽ ഇറക്കുന്നത്. അതിനാൽ ഐക്യൂവിൻ്റെ പുതിയ മോഡൽ സ്മാർട്ട്ഫോണുകൾക്കായി ഏവരും ആകാംക്ഷയോടെ തന്നെ കാത്തിരിക്കാറുണ്ട്. 

ഈ വർഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്‌ഫോണുകളിലൊന്നാണ് ഐക്യൂ 13. ബ്രാൻഡിന്‍റെ പ്രീമിയം ഫ്ലാഗ്ഷിപ് വിഭാഗത്തിലെ ഏറ്റവും പുതിയ ഫോണായ ഐക്യൂ 13 ആണ് ഡിസംബറിൽ ലോഞ്ച് ചെയ്യാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 



ക്യാമറക്ക് ചുറ്റും ഘടിപ്പിച്ചിരിക്കുന്ന ഹാലോ എൽ ഇ ഡി ലൈറ്റ് ആണ് ഐക്യൂ 13 ന്‍റെ മുഖ്യ ആകർഷണം. കൂടാതെ ‘പെർഫോമൻസ് ബീസ്റ്റ്’ എന്നു വിശേഷിപ്പിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ് മറ്റൊരു പ്രധാന പ്രത്യേകത. ഫോൺ ഡിസംബർ 3 ന് ഇന്ത്യയിൽ അവതരിപ്പിക്കും.

iqoo-13-lead-1200x900


144hz 6.7 ഇഞ്ച് ബി ഒ ഇ എൽറ്റിപിഒ ഫ്ലാറ്റ് അമോലെഡ് ഡിസ്‌പ്ലേ, 50 എം പി ഐ എം എക്‌സ് മെയിൻ കാമറ, 50 എം പി ടെലിഫോട്ടോ, 50 എം പി അൾട്രാ വൈഡ്, ഇരട്ട സ്റ്റീരിയോ സ്പീക്കറുകൾ, 120 വാട്ട് അതിവേഗ ചാർജിങ് സപ്പോർട്ട് ഉള്ള 6100 mAh ബാറ്ററി, IP68 വാട്ടർ പ്രൂഫ്, എൻ എഫ് സി, ഐ ആർ ബ്ലാസ്റ്റർ, LPDDR 5X റാം, യു എഫ് സി 4.0 സ്റ്റോറേജ് കപ്പാസിറ്റി, ഫൺടച്ച് ഒ എസ് 15 തുടങ്ങി പ്രീമിയം സ്മാർട്ട് ഫോൺ പ്രേമികളെ ആകർഷിക്കുന്ന ഒട്ടനവധി ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളോടെയാണ് ഐക്യൂ 13 വരുന്നത്. 58999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.



ഐക്യൂ 13 സ്മാർട്ട്ഫോണിൻ്റെ പ്രധാന സവിശേഷതകൾ

iqoo-13-lead


144Hz റീഫ്രഷ് റേറ്റും 2K റെസല്യൂഷനുമുള്ള 6.7 ഇഞ്ച് AMOLED സ്‌ക്രീനാണ് ഐക്യൂ 13 ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കുന്നത്. 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള വിവിധ മോഡലുകളിൽ ഇതു ലഭ്യമാകും. സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 പ്രോസസറായിരിക്കും ഐക്യൂ 13 ഫോണിന് കരുത്തു നൽകുക. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കുന്നത്. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് ക്യാമറ, 50 മെഗാപിക്സൽ 2x ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമുള്ള ഫ്രണ്ട് ക്യാമറ 32 മെഗാപിക്സൽ ആയിരിക്കും.

iqoo-13-lead


ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച്, ഐക്യൂ 13 സ്മാർട്ട്ഫോണിൻ്റെ സ്‌ക്രീനിൽ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ടായിരിക്കും. മെറ്റൽ ഫ്രെയിമിൽ പുറത്തു വരുന്ന ഈ ഹാൻഡ്സെറ്റിൽ 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,150mAh ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഐക്യൂ 13 സ്മാർട്ട്ഫോണിന് IP68 റേറ്റിംഗ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, കൂടുതൽ വിഷ്വൽ അപ്പീലിനായി ഇത് ഒരു "ഹാലോ" ലൈറ്റ് ഡിസൈനിലാകും പുറത്തു വരുന്നത്. ആപ്പിൾ, സാംസങ്ങ് തുടങ്ങിയ ബ്രാൻഡുകളുടെ പ്രീമിയം ഫോണുകൾക്ക് വെല്ലുവിളി ഉയർത്തുക തന്നെയാകും ഐക്യൂവിൻ്റെ ലക്ഷ്യം



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!