ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ് അമിതമായി തടി കൂടുന്നത്.
പലരും ഇത് സൗന്ദര്യപ്രശ്‌നമായാണ് കണക്കാക്കുന്നതെങ്കിലും ഇത് ഒരു ആരോഗ്യപ്രശ്‌നമാണ്. ഇന്നത്തെ കാലത്ത് നമുക്ക് വരുന്ന പല രോഗങ്ങള്‍ക്കുമുള്ള മൂലകാരണംതന്നെ തടിയാണ്.
ഇന്നത്തെ ജീവിതസാഹചര്യത്തിലും ഭക്ഷണ ശീലങ്ങളും ആണ് ഈ പ്രശ്‌നം വര്‍ദ്ധിച്ച് വരാൻ കാരണമാവുന്നത്. ഭക്ഷണശീലങ്ങളും വ്യായാമക്കുറവും തന്നെയാണ് തടിയ്ക്കുളള പ്രധാന കാരണവും. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്.
തടി കുറയ്ക്കാനും തടി കൂടാനും ഇടയാക്കുന്ന പലതരം ഭക്ഷണങ്ങളുമുണ്ട്. ഇവ വേണ്ട രീതിയില്‍ വേണ്ട വിധത്തില്‍ കഴിയ്ക്കുന്നത് ഗുണം നല്‍കും.
തടി കുറയ്ക്കാന്‍ വേണ്ടി സഹായിക്കുന്ന ഇത്തരത്തിലെ ഒന്നാണ് ഈന്തപ്പഴം. ഏറെ പോഷകങ്ങളുള്ള ഈന്തപ്പഴം നാരുകളാല്‍ സമ്പുഷ്ടമായതിനാൽ തടി കുറയാനും ഏറെ നല്ലതാണ്. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഈന്തപ്പഴം നല്ലതാണ്.
ഈന്തപ്പഴം നിരവധി ആരോഗ്യഗുണങ്ങളുള്ള ഡ്രൈഫ്രൂട്ടാണ്. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ എന്നിവയുടെ നല്ലൊരു കലവറകൂടിയാണിത്. കൂടാതെ പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവയൊക്കെ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.
ബ്രോക്ക്ഫാസ്റ്റിനൊപ്പം
ഈന്തപ്പഴം രാവിലെ ഭക്ഷണത്തോടൊപ്പം കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ വളരെ നല്ലതാണ്.
കാരണം ഇതിൽ പോഷകങ്ങള്‍ അടങ്ങിയത് കൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും നല്‍കാന്‍ സാധിയ്ക്കുന്നു. ഇതിലെ നാരുകള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിപ്പിയ്ക്കുകയും ഇതിലൂടെ അമിത ഭക്ഷണം ഒഴിവാക്കുകയും ചെയ്യാം. മാത്രമല്ല, ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നത് കൊണ്ടും ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, ഇതിലെ മധുരം സ്വാഭാവിക മധുരമാണ്. ഇതിനാല്‍ ഭക്ഷണം കഴിച്ച സംതൃപ്തി പെട്ടെന്ന് തോന്നിപ്പിയ്ക്കും. അമിത ഭക്ഷണം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഭക്ഷണശേഷം അല്‍പം മധുരം കഴിയ്ക്കുന്നത് സംതൃപ്തി തോന്നുന്നതിലും ഇതിലൂടെ അമിതമായ ഭക്ഷണം ഒഴിവാക്കാനും സഹായിക്കുന്നു. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ നല്ലതാണ്.
ഊര്‍ജമുണ്ടാകാന്‍
രാവിലെ ഈന്തപ്പഴം കഴിയ്ക്കുന്നതിനാല്‍ ശരീരത്തിന് ഊര്‍ജമുണ്ടാകാന്‍ സഹായിക്കുന്നു. കാരണം ഇതിൽ സ്വഭാവിക ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നു. ഇതിനാല്‍ ദിവസം മുഴുവന്‍ ഉള്ള ഊര്‍ജം ഇതില്‍ നിന്ന് ലഭ്യമാകുന്നു.
ഈന്തപ്പഴം അയേണ്‍ സമ്പുഷ്ടമായതുക്കൊണ്ട് തന്നെ ശരീരത്തില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. അതുകൊണ്ട് ക്ഷീണം മാറുന്നു. പ്രമേഹ രോഗികള്‍ക്കും മിതമായ അളവില്‍ ഇത് കഴിയ്ക്കുന്നത് ഗുണം നല്‍കും. ബിപി, കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും ഇതേറെ ഗുണകരമാണ്.
അലര്‍ജി & കോള്‍ഡ്
അലര്‍ജി, കോള്‍ഡ് എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ദിവസവും രാവിലെ ഈന്തപ്പഴം കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. തലച്ചോറിനെ കാത്തു സംരക്ഷിയ്ക്കുന്നതിലും ഇതു പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്.
ബ്രെയിനിൻ്റെ ആരോഗ്യത്തിന് മികച്ചതാണ് ഈന്തപ്പഴം. ഇതിനാല്‍ തന്നെ പഠനത്തിലും ഏകാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിനും ഇതേറെ ഗുണം നല്‍കും.