35 വർഷങ്ങൾക്കു ശേഷം 4K ദൃശ്യമികവിൽ 'ഒരു വടക്കൻ വീരഗാഥ' വീണ്ടും വെള്ളിത്തിരയിലേക്ക്; ആശംസകളുമായി മമ്മൂട്ടി; ടീസർ
'മാറ്റിനി നൗ' യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. നടന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ ടീസര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. 4k ദൃശ്യമികവില്‍ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.
അടുത്തിടെ മലയാള ചിത്രങ്ങള്‍ വീണ്ടും തിയറ്ററുകളില്‍ എത്തി വിജയം നേടിയത് ചര്‍ച്ചയായിരുന്നു. മോഹൻലാലിന്റെ ദേവദൂതൻ, മണിച്ചിത്രത്താഴ് തീയറ്ററുകളില്‍ എത്തിയപ്പോള്‍ കളക്ഷനില്‍ ഞെട്ടിച്ചിരുന്നു. മമ്മൂട്ടിയുടേതായി വീണ്ടും എത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയ്‍ക്ക് തിയറ്ററുകളില്‍ തണുത്ത പ്രതികരണമായിരുന്നു.
ഇതാ മമ്മൂട്ടിയുടെ ഒരു ക്ലാസിക് ചിത്രം റീ റീലീസിന് ഒരുങ്ങുന്നത് തിയറ്ററുകളില്‍ ചലനമുണ്ടാക്കുമെന്നാണ് പ്രതികരണങ്ങള്‍. ‘പലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയുടെ ഒരു ക്ലാസിക് ചിത്രം റീ റീലീസിന് ഒരുങ്ങുന്നത് തിയറ്ററുകളില്‍ ചലനമുണ്ടാക്കുമെന്നാണ് പ്രതികരണങ്ങള്‍.
1989ൽ പുറത്തിറങ്ങിയ ചിത്രം 35 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത്. ചന്തു ചേകവരായിട്ടാണ് മമ്മൂട്ടി വേഷമിട്ടത്. സുരേഷ് ഗോപി, ക്യാപ്റ്റൻ രാജു തുടങ്ങിയവര്‍ക്ക് പുറമേ ബാലൻ കെ നായര്‍, മാധവി, ഗീത, ബിയോണ്‍, രാമു, ദേവൻ, ഒടുവില്‍ ഉണ്ണികൃഷ്‍ണൻ, ചിത്ര, സൂര്യ, സഞ്‍ജയ് മിത്ര, സുകുമാരി, വി കെ ശ്രീരാമൻ, സനൂപ് സജീന്ദ്രൻ എന്നിവരും ഒരു വടക്കൻ വീരഗാഥയില്‍ ഉണ്ടായിരുന്നു. കെ രാമചന്ദ്ര ബാബുവായിരുന്നു ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചത് ബോംബെ രവിയായിരുന്നു.
ഒരു വടക്കൻ വീരഗാഥയ്‍ക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു. എം ടിക്ക് തിരക്കഥയ്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ മമ്മൂട്ടി മികച്ച നടനും പി കൃഷ്‍ണമൂര്‍ത്തി മികച്ച കലാസംവിധാനത്തിലും മികച്ച കോസ്റ്റ്യൂം ഡിസൈനുമുള്ള അവാര്‍ഡ് നേടി. ഒരു വടക്കൻ വീരഗാഥ സംസ്ഥാന അവാര്‍ഡില്‍ മികച്ച നടൻ, രണ്ടാമത്തെ നടി, മികച്ച ജനപ്രിയ ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രാഹണം, മികച്ച പിന്നണി ഗായിക, മികച്ച ബാലതാരം, മികച്ച കലാസംവിധാനം എന്നിവയില്‍ നേട്ടമുണ്ടാക്കി. ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 1989ലായിരുന്നു.