ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് വിതരണം ചെയ്യുന്ന കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'ക'യുടെ ടീസർ പുറത്ത്.
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സുജിത്ത്, സന്ദീപ് എന്നിവർ ചേർന്ന് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന, കിരൺ അബ്ബാവരം നായകനായെത്തുന്ന പിരീഡ് ത്രില്ലർ ചിത്രം 'ക'. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.
ശ്രീചക്രാസ് എൻ്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രം മാസ് ആക്ഷൻ ത്രില്ലർ ചിത്രമാകും എന്നാണ് ടീസർ നൽകുന്ന സൂചന.
ചിന്താ വിനീഷാ റെഡ്ഡി, ചിന്താ രാജശേഖർ റെഡ്ഡി എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ റിലീസ് ഡേറ്റും മറ്റ് ഭാഷകളിലെ വിതരണാവകാശം സ്വന്തമാക്കിയവരുടെ പേരുകളും വരും ദിവസങ്ങളിലായ് അറിയിക്കും. വിതരണത്തിൽ സഹകരിക്കുന്നത് വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.
തെലുങ്ക് തിയറ്റർ അവകാശം നിർമ്മാതാവ് വംശി നന്ദിപതി വമ്പൻ തുകക്ക് സ്വന്തമാക്കിയപ്പോൾ, ചിത്രത്തിൻ്റെ മലയാളം പതിപ്പ് കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ്.
നയൻ സരിക, തൻവി റാം എന്നിവർ നായികമാരായെത്തുന്ന ഈ ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ് കിരൺ അബ്ബാവരം. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും 'വേൾഡ് ഓഫ് വാസുദേവ്' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായ് പ്രദർശനത്തിനെത്തുന്ന ചിത്രം പക്കാ ആക്ഷൻ പാക്ക്ഡ് ത്രില്ലറായാണ് ഒരുങ്ങുന്നത്. ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.