കവിൻ നായകനായി എത്തുന്ന 'ബ്ലഡി ബെഗർ' ട്രൈലെർ ഇറങ്ങി.
കവിൻ നായകനായി എം. ശിവബാലൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലെർ 'ബ്ലഡി ബെഗർ' ചിത്രത്തിന്റെ ട്രൈലെർ ഇറങ്ങി .
പിച്ചക്കാരനായി ആളുകളെ പറ്റിച്ചു ജീവിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്.
നെൽസൺ ആണ് ചിത്രത്തിന്റെ നിർമാണം. സുനിൽ സുഗദ,അനാർക്കലി നാസർ, റെഡിൻ കിങ്സ്ലി, ഹർഷദ്, അക്ഷയ ഹരിഹരൻ എന്നിവരാണ് മറ്റു താരങ്ങൾ.
സംഗീതം ജെൻ മാർട്ടിൻ, എഡിറ്റിംഗ് ആർ. നിർമൽ, കോസ്റ്റ്യൂം ഡിസൈനർ ജയ് ശക്തി. ഒക്ടോബർ 31 നാണു ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.