'എടീ ഇത് മുഴുവന്‍ ഓര്‍ഗാനിക്കാ'; അജു വര്‍ഗീസും ജോണി ആന്‍റണിയും ഒന്നിക്കുന്ന 'സ്വര്‍ഗം' ട്രെയിലര്‍ പുറത്ത്.
റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'സ്വർഗം' എന്ന സിനിമയുടെ ട്രെയിലർ പുറത്ത്.
മനോഹരമായൊരു കുടുംബ ചിത്രമെന്നാണ് ട്രെയിലർ കാണുനമ്പോൾ മനസ്സിലാവുന്നത്. രസകരവും ഹൃദയസ്പർശിയായതുമായ ഒട്ടേറെ രംഗങ്ങൾ ചേർത്തുവെച്ചതാണ് ട്രെയിലർ. ഒക്ടോബർ മാസം അവസാനം ചിത്രം തിയറ്ററുകളിൽ എത്തും. 'ഒരു സെക്കൻഡ് ക്ലാസ് യാത്ര'യ്ക്ക് ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ’സ്വർഗം’.
സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, ‘ജയ ജയ ഹേ’ ഫെയിം കുടശനാട് കനകം, തുഷാര പിള്ള, ‘ആക്ഷൻ ഹീറോ ബിജു’ ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.