ആര്‍ ജെ ബാലാജി ചിത്രത്തിൽ മലയാളത്തിൻ്റെ ഷറഫുദ്ധീനും ഹക്കീം ഷാജഹാനും, സാനിയ ഇയ്യപ്പനും കൂടെ നമ്മുടെ സുഡുവും സാനിയയും; 'സ്വർഗവാസൽ' ടീസർ.
കോമഡി ട്രാക്കിൽ നിന്ന് വഴി മാറി ആക്ഷൻ ത്രില്ലർ ജോണർ ചിത്രവുമായി ആർ ജെ ബാലാജി.
ആര്‍ജെ ബാലാജിയെ നായകനാക്കി സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൊർഗവാസൽ’.
ചിത്രത്തിൻ്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.
സെൽവരാഘവൻ, നാട്ടി, കരുണാസ്, ബാലാജി ശക്തിവേൽ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിൽ നിരവധി മലയാളി താരങ്ങളും അണിനിരക്കുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്.
ഒരു ജയിൽചാട്ടവുമായി ബന്ധപ്പെട്ട കഥ പറയുന്ന ഈ ആക്‌ഷൻ ചിത്രത്തിൽ മലയാളത്തിൽ നിന്നും സാനിയ ഇയ്യപ്പൻ, ഷറഫുദ്ദീൻ, ഹക്കിം ഷാജഹാൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു. ജയിൽ ചാടാൻ ശ്രമിക്കുന്ന ഒരു കുറ്റവാളിയായാണ് ആർജെ ബാലാജി ചിത്രത്തിലെത്തുന്നത്. അതേസമയം, സുഡാനി ഫ്രം നെെജീരിയ എന്ന ചിത്രത്തിലെ സുഡാനിയായി അഭിനയിച്ച സാമുവലും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ നിർമാണം സൈ്വപ്പ് റൈറ്റ് സ്റ്റുഡിയോസ് ആണ്. തമിഴ് സംവിധായകൻ പ്രഭയും അശ്വിൻ രവിചന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഭ്രമയുഗം സിനിമയുടെ സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യറിന്റേതാണ് സംഗീതം.