'ഇരുട്ടിൽ ഞാൻ കണ്ട രണ്ട് ചുവന്ന കണ്ണുകൾ, അത് സ്വപ്നമായിരുന്നില്ല'; ഞെട്ടിക്കാന്‍ ഹണി റോസിന്റെ 'റേച്ചൽ'; ടീസര്‍ എത്തി

nCv
0

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. 

Rachel - haney Rose


ഹണി റോസ് പ്രധാന വേഷത്തിൽ എത്തിയ ആനന്ദിനി ബാല സംവിധാനം ചെയ്ത മലയാളം ആക്ഷൻ ചിത്രമാണ് റേച്ചൽ. 


എബ്രിഡ് ഷൈനിനൊപ്പം രാഹുൽ മണപ്പാട്ടും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. "റേച്ചൽ" എന്ന ചിത്രത്തിൽ ഹണി റോസിനെ കൂടാതെ ബാബു രാജ്, ചന്തു സലിംകുമാർ എന്നിവരും അഭിനയിക്കുന്നുണ്ട്. 

Honeyrose-Rachel-Teaser-Review


എബ്രിഡ് ഷൈൻ അവതരിപ്പിക്കുകയും ബാദുഷ എൻഎം, ഷിനോയ് മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുകയും ചെയ്യുന്ന ചിത്രം പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിൻ്റെയും ബാദുഷ പ്രൊഡക്ഷൻസിൻ്റെയും കീഴിലാണ് നിർമ്മിച്ചിരിക്കുന്നത്. അങ്കിത് മേനോൻ സംഗീതവും സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Rachel Teaser- Honey Rose Bloodshed Revenge Tale


ആദ്യ പോസ്റ്ററുകള്‍ സൂചിപ്പിച്ചതുപോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചല്‍ എന്നാണ് ടീസറും അടിവരയിടുന്നത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനെക്കൂടാതെ ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.



ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. സ്റ്റേറ്റ്, നാഷണൽ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ്: രതീഷ് വിജയൻ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹന്നാൻ മരമുട്ടം, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ പി, ഫിനാൻസ് കൺട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, വിതരണം: ബിഗ്‌ ഡ്രീംസ്, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അനൂപ് സുന്ദരൻ.,പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!