കുണ്ടന്നൂരിലെ കുൽസിത ലഹള, ട്രെയിലർ ശ്രദ്ധേയമാവുന്നു.
കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന കുണ്ടന്നൂരിലെ കുൽസിത ലഹള എന്ന ചിത്രത്തിൻ്റെ പ്രീ റിലീസ് ട്രെയിലർ പുറത്തിറങ്ങി.
ഡിസംബർ അവസാനത്തോടെ ആയിരിക്കും ചിത്രം തിയേറ്ററിലെത്തുന്നത്. മണ്ടന്മാരായ ഒരു കൂട്ടം നാട്ടുകാർ തിങ്ങി താമസിക്കുന്ന ഒരു സാങ്കൽപ്പിക ഗ്രാമമായ കുണ്ടന്നൂർ എന്ന ഗ്രാമത്തിൽ കുറ്റംപറച്ചിലും പാരവെപ്പും പരദൂഷണവുമായി ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ രസകരമായ ജീവിത ലഹളയാണ് ചിത്രം അവതരിപ്പിക്കുന്നത്.