മലയാളത്തിലെ മോസ്‌റ്റ് വയലന്‍റ് ഫിലിം ആവാനൊരുങ്ങി ഉണ്ണി മുകുന്ദൻ്റെ 'മാർക്കോ'; അപ്‍ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍

nCv
0

മലയാളത്തിലെ മോസ്‌റ്റ് വയലന്‍റ് ഫിലിം ആവാനൊരുങ്ങി ഉണ്ണി മുകുന്ദൻ്റെ 'മാർക്കോ'

marco - unni-mukundhan


ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘മാർക്കോ’യുടെ പുത്തൻ അപ്ഡേറ്റ് പുറത്തു വിട്ട് അണിയറപ്രവർത്തകർ.

 മലയാളത്തിലെ തന്നെ മോസ്‌റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ ആണ് ‘മാർക്കോ’  എത്തുന്നത്. ചിത്രം ക്രിസ്‌മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ പുത്തന്‍ അപ്‌ഡേറ്റ് ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സാണ് പുറത്തുവിട്ടത്.

ഇതിനകം തന്നെ ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍റെ സ്‌റ്റൈലിഷ് ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. 

‘വയലൻസ് ഇൻകമിംഗ് ലെറ്റ്സ് കട്ട് ദ ക്രിസ്‌മസ് കേക്ക് വിത്ത് ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ്’ എന്ന പോസ്‌റ്ററുമായാണ് മാർക്കോയുടെ റിലീസ് അനൗൺസ്മെന്‍റ്. 

marco - unni-mukundhan


ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ്. ആദ്യമായി നിർമ്മിക്കുന്ന  സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ്  ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ്’. തങ്ങൾ നിർമ്മിച്ച സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള അവരുടെ ഉറച്ച വിശ്വാസം കൂടിയാണ് ഇതിലൂടെ മനസ്സിലാക്കാനാകുന്നത്. 

സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാവുന്നുണ്ട്. അതുകൊണ്ടു തന്നെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.



മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി വരുന്ന   ‘മാർക്കോ’ അഞ്ച് ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്.

marco - unni-mukundhan


ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിൽ, പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ് സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് ചിത്രത്തിനായി കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് 'മാർക്കോ' യിലൂടെയാണ്.

‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

Marco


ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

‘മിഖായേൽ’ സിനിമയുടെ സ്പിൻഓഫായെത്തുന്ന ‘മാർക്കോ’യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.



ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!