സിജു വിൽസന്റെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി പുഷ്‍പക വിമാനം ട്രൈലർ പുറത്തിറങ്ങി.
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'പുഷ്പകവിമാനം' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. സിജു വിൽസൻ, ബാലു വർഗീസ്, നമൃത (വേല ഫെയിം) , ധീരജ് ഡെന്നി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, എം പത്മകുമാർ, അമൽ നീരദ്, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, വിപിൻ ദാസ്, അൽത്താഫ് സലിം, ഷാഹി കബീർ, പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.
ഒരു നിമിഷത്തിന് നിങ്ങളുടെ ജീവിതം മാറ്റാവാനും എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്‍റെ ട്രൈലർ ഇറക്കിയിരിക്കുന്നത് . പ്രണയം, സൗഹൃദം, അതിജീവനം എന്നിവയ്ക്ക് പ്രാധാന്യം നൽകി ആക്ഷൻ മൂഡിൽ ഒരുക്കിയിട്ടുള്ള ചിത്രമാണ് 'പുഷ്പകവിമാനം'.
രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ആരിഫാ പ്രൊഡക്ഷൻസ്.