ഉയിരിൽ തൊടും Uyiril Thodum - Kumbalangi Nights Lyrics Song | Sooraj Santhosh | Anne Amie
ഉയിരിൽ തൊടും തളിർ വിരലാവണേ നീ
അരികേ നടക്കണേ അലയും
ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരു നിലാവലയായ്
ആരും കാണാ ഹൃദയ താരമതിൽ ഉരുകി നാമന്നാരും
കേൾക്കാ പ്രണയാ ജാല കഥ പലവുരു പറയുമോ
ഉയിരിൽ തൊടും കുളിർ വിരലായിടാം ഞാൻ
അരികേ നടന്നിടാം അലയും
ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരു നിലാവലയായ്
ആരും കാണാ ഹൃദയ താരമതിൽ ഉരുകി നാമന്നാരും
കേൾക്കാ പ്രണയാ ജാല കഥ പലവുരു പറയുമോ
വഴിയോരങ്ങൾ തോറും
തണലായീ പടർച്ചില്ല നീ
കുടയായ് നിവർന്നൂ നീ
നോവാറാതെ തോരാതെ പെയ്കേ
തുഴയോളങ്ങൾ പോൽ നിൻ
കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ
കാറ്റേ ചില്ലയിതിൽ വീശണേ
കാറേ ഇലയിതിൽ പെയ്യണേ
മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ
ഉയിരിൽ തലോടിടും
ഉയിരായിടും നാം
നാമൊരു നാൾ കിനാക്കടലിൽ
ചെന്നണയുമിരു നിലാ നദിയായ്
ആരും കാണാ ഹൃദയ താരമതിൽ ഉരുകി നാമന്നാരും
കേൾക്കാ പ്രണയാ ജാല കഥ പലവുരു പറയു