മന്ദാര മലരിൽ (Amma Song)
മന്ദാര മലരിൽ
മഞ്ഞോല നേയ്യും
കുഞ്ഞോമലല നീ കുരുന്നേ..
തീരാത്ത പകലിൻ
നോവേന്തി നീറും
ഈ രാവിനൊളി നീ നിലാവേ...
അറിയാതെ മൂളും
അലിവാർന്ന ഗീതം
നിറയുന്നു നിന്നിൽ മകനെ...
നിറമേഘ ജാലം
ചിരിവാടി നിൽക്കെ
ഒരു സ്നേഹതീരം
തണുവാർന്നിരിക്കെ
സുഖ സാഗരം പോൽ
തിര മൂടിയോ...
പൊയ്പോയ മഴയിൽ
പാടാതെ അലയും
താരാട്ടു ശ്രുതി മീട്ടിയോ...
ആലോലമൊരുകും
ആനന്ദഗാനം
ഈ നേര മിതൾ നീട്ടിയോ...
പ്ലാവിലക്കുമ്പിളിൽ
പാലോളിതിങ്കളിൻ
ചന്ദനം കോരലോ..
പാതിരാതെന്നലിൽ
താമരത്തുമ്പിലെ
കങ്കുമം തൊട്ടാലോ..
ഇളവേനൽ... നിലാ..
തുളി വീഴും.. വരെ..
തുണ ചേർന്നിരിക്കാം...